വാണിജ്യ സ്ഥാപനങ്ങളിൽ പരിശേധാന കടുപ്പിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി
text_fieldsഉദ്യോഗസഥർ സഥാപനങ്ങളിൽ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: നിയമങ്ങളും ചട്ടങ്ങളും ലൈസൻസിംഗ് വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വാണിജ്യ സ്ഥാപനങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശേധാനകൾ തുടരുന്നു. ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. 86 വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ, പരസ്യ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 15 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. 28 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എല്ലാ ഗവർണറേറ്റുകളിലും പരിശോധന തുടരും. ബോധവൽക്കരണ സന്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അറിയുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും ഉണർത്തി.
അതിനിടെ, ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 23 നിയമലംഘനങ്ങൾ കണ്ടെത്തിയതായി 'പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ' അറിയിച്ചു. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാത്ത തൊഴിലാളികൾ, ശരീരത്തിൽ മുറിവുകളുള്ള ഒരു തൊഴിലാളിയെ ജോലിക്ക് നിയോഗിക്കൽ, കാലാവധി കഴിഞ്ഞ ആരോഗ്യ ലൈസൻസുകൾ, ശുചിത്വ-ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്യൽ, അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ സ്ഥലം ഉപയോഗിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി. മായം കലർന്നതും തിരിച്ചറിയാനാകാത്തതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയതിന് ജലീബ് മാർക്കറ്റിൽ രണ്ട് കടകൾ അടച്ചുപൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

