Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാസ്​ക്​...

മാസ്​ക്​ ധരിച്ചില്ലെങ്കിൽ തത്സമയം പിഴ

text_fields
bookmark_border
മാസ്​ക്​ ധരിച്ചില്ലെങ്കിൽ തത്സമയം പിഴ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്​ച വരുത്തുന്നവർക്കെതിരെ കർശന നടപടിക്ക്​ മന്ത്രിസഭ തീ​രുമാനം. കോവിഡ്പ്രതിരോധ നടപടികൾ കർശനമാക്കുന്നതുൾപ്പെടെ നിർദേശങ്ങൾ അടങ്ങിയ ആരോഗ്യ സമിതിയുടെ വിശദമായ റിപ്പോർട്ട് തിങ്കളാഴ്​ച ചേർന്ന ​മന്ത്രിസഭ യോഗംഅംഗീകരിക്കുകയായിരുന്നു. രാജ്യത്ത് വൈറസ് വ്യാപനവും മരണനിരക്കും വർധിച്ച പശ്ചാത്തലത്തിലാണ്​ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്​.

മാസ്​ക്​ ധരിക്കാത്തവർക്ക്​ 50 ദീനാർ മുതൽ 100 ദീനാർ വരെ പിഴ ഇൗടാക്കും. തത്സമയം പിഴ ഇൗടാക്കാൻ പരിശോധന സംഘത്തിന്​ അധികാരം നൽകും. തണുപ്പ്​ആസ്വാദന തമ്പുകൾക്ക്​ അനുമതിയുണ്ടാവില്ല. വീടി​െൻറ മതിലിന്​ പുറത്ത്​ തമ്പ്​ കെട്ടുന്നതിനും വിലക്ക്​ ബാധകമാവും. ഒത്തുചേരലുകൾക്കെതിരായ നടപടിക്ക്​ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തി. പൊലീസി​െൻറ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഒത്തുചേരലുകൾ കണ്ടെത്താൻ പരിശോധനയുണ്ടാവും.

കുവൈത്തിലേക്ക്​ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വരുന്നതിനുള്ള വിലക്ക്​ തുടരാനും ക്വാറൻറീൻ കാലാവധി രണ്ടാഴ്​ചയായി നിലനിർത്താനും തീരുമാനിച്ചു.ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന്​ തദ്ദേശീയ മാധ്യമങ്ങളിൽ സൂചനയുണ്ടായിരുന്നെങ്കിലും തിങ്കളാഴ്​ചത്തെ മന്ത്രിസഭ യോഗത്തിൽ അത്തരമൊരുതീരുമാനമുണ്ടായില്ല. നേരത്തെ കർഫ്യൂ ഏർപ്പെടുത്തിയത്​ കോവിഡിനെ തടുക്കാൻ പര്യാപ്​തമായില്ല എന്നതും സാമ്പത്തിക വ്യവസ്ഥയിൽ സൃഷ്​ടിക്കുന്ന ആഘാതം പരിഗണിച്ചുമാണ്​ തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന്​ തീരുമാനിച്ചത്​ എന്നാണ്​ വിലയിരുത്തൽ.

നേരത്തെ തിങ്കളാഴ്​ച തന്നെ ചേർന്ന ആരോഗ്യ സമിതി കോവിഡ് വ്യാപനം തടയുന്നതിനായി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടത്തിവരുന്നപ്രവർത്തനങ്ങൾ വിലയിരുത്തി. രാജ്യത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി ഡോ ബസ്സിൽ അസ്സ്വബാഹ് യോഗത്തിൽ വിശദീകരിച്ചു.ആഗോളതലത്തിലെ കോവിഡ് സാഹഹചര്യങ്ങൾ സൂക്ഷമായി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അടുത്തഘട്ടത്തിൽ രാജ്യത്ത്​ സ്വീകരിക്കേണ്ട കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story