'അതിജീവനത്തിെൻറ ഹിജ്‌റ' കെ.ഐ.ജി ഫർവാനിയ ഏരിയ പഠന സംഗമം
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ 'അതിജീവനത്തിെൻറ ഹിജ്‌റ' തലക്കെട്ടിൽ പഠന സംഗമം നടത്തി. ഹിജ്‌റ എന്നത് പെട്ടെന്നുണ്ടായ യാത്ര അല്ലഎന്നും മറിച്ച് വ്യക്തമായ പ്ലാനും ആസൂത്രണവും നടത്തിയ ശേഷം പ്രവാചകൻ മുഹമ്മദ് നടത്തിയ യാത്രയാണെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായപി.കെ. ജമാൽ അഭിപ്രായപ്പെട്ടു. ഇസ്ലാമിെൻറ അതിജീവനത്തിന് മുതൽക്കൂട്ടായി മാറിയത് ഈ ആസൂത്രണത്തോടെയുള്ള യാത്രയാണെന്നും അദ്ദേഹംസൂചിപ്പിച്ചു. കൃത്യമായ ആസൂത്രണം എല്ലാ കാര്യത്തിലും വേണമെന്ന പാഠം ഹിജ്‌റ നമ്മെ പഠിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡൻറ്സി.പി. നൈസാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് സ്വാഗതം പറഞ്ഞു. അയ്മൻ അഫ്‌സൽ ഖുർആൻ പാരായണം നടത്തി. ഒാൺലൈനായി നടത്തിയപഠന സംഗമത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പി.കെ. ജമാൽ ഉത്തരം നൽകി. പ്രോഗ്രാം കൺവീനർ സി.കെ. നജീബ് പ്രാർഥനയുംഉദ്ബോധനവും നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.