കെ.എം.സി.സി ഫുട്ബോൾ ടൂർണമെന്റ്
text_fieldsകുവൈത്ത് സിറ്റി: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കുവൈത്ത് മുൻ കെ.എം.സി.സി നേതാവ് പി.കെ. ഹൈദർ അലിയുടെ സ്മരണാർത്ഥം പ്രഥമ ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 ന് സബാഹിയ പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്സ് ഗ്രൗണ്ടിലാണ് മത്സരം. ടൂർണമെന്റിൽ വിജയികളാകുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും.
ടൂർണമെന്റിലെ മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ, മികച്ച ഡിഫൻഡർ, ടോപ് സ്കോറർ എന്നിവർക്കുള്ള പ്രത്യേക വ്യക്തിഗത പുരസ്കാരങ്ങളും നൽകും. ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 69025651, 65198101, 69391960, 67616152 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

