Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊല്ലം ജില്ല പ്രവാസി...

കൊല്ലം ജില്ല പ്രവാസി സമാജം മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കൊല്ലം ജില്ല പ്രവാസി സമാജം മെഡിക്കൽ ക്യാമ്പ്
cancel
camera_alt


കൊല്ലം ജില്ല പ്രവാസി സമാജം മെഡിക്കൽ ക്യാമ്പിൽ അംഗങ്ങൾ


കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് (കെ.ജെ.പി.എസ്) മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഫഹാഹീൽ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ബഷീർ ബാഷ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.ജെ.പി.എസ് പ്രസിഡന്റ് ടി.ഡി.ബിനിൽ അധ്യക്ഷത വഹിച്ചു.

ക്യാമ്പ് കൺവീനർ ഷംന അൽ അമീൻ സ്വാഗതവും, ട്രഷറർ അജയൻ നായർ നന്ദിയും പറഞ്ഞു. കെ.ജെ.പി.എസ് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, രക്ഷാധികാരി അലക്സ് മാത്യു, വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, വനിതാവേദി ചെയർപേഴ്സൺ മിനി ഗീവർഗീസ് എന്നിവർ ആശംസകൾ നേർന്നു. സജികുമാർ പിള്ള, അബ്ദുൽ വാഹിദ്, ബൈജു മിഥുനം, അനീഷ് അനിൽകുമാർ, രഞ്ജനാ ബിനിൽ, ഗിരിജ അജയ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ ക്യാമ്പ് പ്രയോജനപ്പെടുത്തി. ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kollam District Pravasi Samajam Medical Camp
Next Story