Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാധ്യമരംഗത്ത്​...

മാധ്യമരംഗത്ത്​ ഇന്ത്യയും കുവൈത്തും സഹകരണം ശക്​തമാക്കും

text_fields
bookmark_border
മാധ്യമരംഗത്ത്​ ഇന്ത്യയും കുവൈത്തും സഹകരണം ശക്​തമാക്കും
cancel
camera_alt

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജും കുവൈത്ത്​ വാർത്താവിനിമയ മന്ത്രാലയത്തിലെ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഫൈസൽ അൽ മുത്​ലഖിമും ചർച്ച നടത്തുന്നു

കുവൈത്ത്​ സിറ്റി: മാധ്യമ പ്രവർത്തന രംഗത്ത്​ ഇന്ത്യയും കുവൈത്തും സഹകരണം ശക്​തമാക്കും. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജും കുവൈത്ത്​ വാർത്താവിനിമയ മന്ത്രാലയത്തിലെ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഫൈസൽ അൽ മുത്​ലഖിമും തിങ്കളാഴ്​ച രാവിലെ നടത്തിയ കൂടിക്കാഴ്​ചയിൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്​തു. ഏതൊക്കെ രീതിയിൽ വിവര വിനിമയം എളുപ്പമാക്കാം എന്നത്​ സംബന്ധിച്ച്​ പിന്നീട്​ ധാരണയിലെത്തും.

ചരിത്രപരമായ സാഹോദര്യ ബന്ധമാണ്​ ഇന്ത്യയും കുവൈത്തും തമ്മിലുള്ളതെന്നും മാധ്യമ മേഖലയിൽ ഇരുരാജ്യങ്ങൾക്കും യോജിച്ച്​ ഏറെ ചെയ്യാനുണ്ടെന്നും ഫൈസൽ മുത്​ലഖിം​ പറഞ്ഞു. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ്​ ഇന്ത്യക്കാർ. കുറ്റകൃത്യങ്ങൾ കുറഞ്ഞ, കാര്യക്ഷമതയേറിയ തൊഴിലാളി സമൂഹമാണ്​ ഇന്ത്യക്കാർ. ഇന്ത്യക്കും കുവൈത്തിനുമിടയിൽ വിവര വിനിമയം ശക്​തമാക്കേണ്ടതുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ​പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ചയായതായി ഇന്ത്യൻ എംബസി പ്രതികരിച്ചു. ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർണായകമായ ചില നീക്കങ്ങളുടെ പ്രാഥമിക ചർച്ച നടന്നതായും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനായില്ലെന്നും എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story