Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്തും ഖത്തറും

text_fields
bookmark_border
മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്തും ഖത്തറും
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്ത്, ഖത്തർ വിദേശകാര്യ മന്ത്രിമാർ. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ബുധനാഴ്ച ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഫോണിൽ സംസാരിച്ചു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുവരും വിലയിരുത്തി. ​സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും, ജലപാതകളിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കുന്നതിനും, പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഇരുവരും പിന്തുണ അറിയിച്ചു. കുവൈത്തും ഖത്തറും തമ്മിൽ തുടർച്ചയായ ഏകോപനവും കൂടിയാലോചനകളും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait and Qatar discuss regional developments
Next Story