Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രാദേശിക സംഭവവികാസങ്ങൾ അവലോകനം ചെയ്ത് കുവൈത്ത് മന്ത്രിസഭ

text_fields
bookmark_border
ഇറാൻ ആക്രമണങ്ങളെ അപലപിച്ചു
പ്രാദേശിക സംഭവവികാസങ്ങൾ അവലോകനം ചെയ്ത് കുവൈത്ത് മന്ത്രിസഭ
cancel

കുവൈത്ത് സിറ്റി: രാജ്യത്തിന് നേരെ ഇറാൻ വീണ്ടും നടത്തിയ ആക്രമണങ്ങളെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും, സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രിസഭ വിശേഷിപ്പിച്ചു. തങ്ങളുടെ പരമാധികാരം, ഭൂപ്രദേശം, സുപ്രധാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം, ഫലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ അൽ ശൈഖ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി നടത്തിയ ഫോൺ സംഭാഷണം അവലോകനം ചെയ്തു. ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ മന്ത്രിസഭ അഭിനന്ദിച്ചു. ഒമാൻ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച മന്ത്രിസഭ, രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.

കുവൈത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും, ഗണ്യമായ തോതിൽ സർക്കാർ ആസ്തികളും കരുതൽ ശേഖരവുമുണ്ടെന്നും, ധനസമാഹരണത്തിന് വൈവിധ്യമാർന്ന മാർഗങ്ങളുണ്ടെന്നും ധനമന്ത്രി യാക്കൂബ് അൽ റിഫായി മന്ത്രിസഭയെ അറിയിച്ചു.

വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി, സാമ്പത്തിക കാര്യ, നിക്ഷേപ വകുപ്പ് സഹമന്ത്രിയും വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ് എന്നിവരും തങ്ങളുടെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ വിവരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Cabinet reviews regional developments
Next Story