Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ അഖ്സ പള്ളിയിലെ കടന്നുകയറ്റം അവസാനിപ്പിക്കണം-അപലപിച്ച് കുവൈത്ത്

text_fields
bookmark_border
വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇത്തരം ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു
അൽ അഖ്സ പള്ളിയിലെ കടന്നുകയറ്റം അവസാനിപ്പിക്കണം-അപലപിച്ച് കുവൈത്ത്
cancel

കുവൈത്ത് സിറ്റി: ഇസ്രായേൽ സേനയുടെ സംരക്ഷണയിൽ, ഇസ്രായേൽ സർക്കാറിലെ ഒരു മന്ത്രിയും കുടിയേറ്റക്കാരുടെ സംഘങ്ങളും അൽ അഖ്സ പള്ളിയിൽ അതിക്രമിച്ചു കയറിയതിനെ കുവൈത്ത് ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനവും മുസ്ലീങ്ങൾക്കെതിരായ പ്രകോപനവുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.

അൽ അഖ്സ പള്ളിയുടെ നിലവിലുള്ള ചരിത്രപരവും നിയമപരവുമായ പദവിയെ മാനിക്കേണ്ടതിന്റെയും, ജറുസലമിലെ മതപരമായ സ്ഥലങ്ങളുടെ പവിത്രത സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയും മന്ത്രാലയം ചൂണ്ടികാട്ടി. ആവർത്തിച്ചുള്ള ഇത്തരം ലംഘനങ്ങളെയും, പള്ളിയിൽ പുതിയ രീതികൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെയും കുവൈത്ത് പൂർണ്ണമായും തള്ളിക്കളയുന്നതായും മന്ത്രാലയം വ്യക്തമാക്കി.

വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇത്തരം ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. 1967 ജൂൺ നാലിലെ അതിർത്തികളിൽ കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശത്തിന് കുവൈത്ത് ഉറച്ച പിന്തുണ നൽകുന്നതായും വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait condemns encroachment on Al-Aqsa Mosque
Next Story