Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്ക, മദീന ലക്ഷ്യമിട്ട് ഹൂതി ആക്രമണങ്ങൾ; ശക്തമായി അപലപിച്ചു കുവൈത്ത്

text_fields
bookmark_border
മക്ക, മദീന ലക്ഷ്യമിട്ട് ഹൂതി ആക്രമണങ്ങൾ; ശക്തമായി അപലപിച്ചു കുവൈത്ത്
cancel

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ മക്ക, മദീന എന്നിവ ലക്ഷ്യമാക്കി ഹൂതി വിമതർ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ ലോക മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും, ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്നതുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

തലസ്ഥാനമായ റിയാദിനും മറ്റ് നിരവധി സൗദി നഗരങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ, സാധാരണക്കാർ, സാമ്പത്തിക കേന്ദ്രങ്ങൾ, ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും കപ്പലുകൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എന്നിവയെയും കുവൈത്ത് അപലപിച്ചു. ഇത്തരം നടപടികൾ പ്രാദേശിക സുരക്ഷക്കും സമുദ്രഗതാഗതത്തിനും ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇവ. ആവർത്തിച്ചുണ്ടാകുന്ന ശത്രുതാപരവും ഭീരുത്വപൂർണ്ണവുമായ ഇത്തരം പ്രവൃത്തികളെ പൂർണ്ണമായും തള്ളിക്കളയുന്നതായും കുവൈത്ത് വ്യക്തമാക്കി.

യമനിലെ നിയമാനുസൃത ഗവൺമെന്റിനും, രാജ്യത്തിന്റെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത എന്നിവക്കും പിന്തുണ കുവൈത്ത് ആവർത്തിച്ചു. യമനിൽ സമഗ്രവും സുസ്ഥിരവുമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കാൻ സൗദി അറേബ്യ നടത്തുന്ന പരിശ്രമങ്ങളെയും, യമൻ ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേനക്ക് നേതൃത്വം നൽകുന്നതിനെയും കുവൈത്ത് പ്രശംസിച്ചു.

സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത് രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സുരക്ഷിതരാക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Condemns Houthi Attacks Targeting Saudi Arabia
Next Story