Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എന്നിൽ ഇറാൻ ആക്രമണങ്ങളെ തുറന്നുകാട്ടി കുവൈത്ത്

text_fields
bookmark_border
യു.എന്നിൽ ഇറാൻ ആക്രമണങ്ങളെ തുറന്നുകാട്ടി കുവൈത്ത്
cancel

കുവൈത്ത് സിറ്റി: സംഘർഷത്തിൽ കക്ഷികളല്ലെങ്കിലും കുവൈത്തും ജി.സി.സി രാജ്യങ്ങളും ജോർഡനും ഇറാന്റെ നിന്ദ്യമായ ആക്രമണങ്ങൾക്ക് വിധേയമായതിനെ ശക്തമായി അപലപിച്ചു കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്.

ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാൻ്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ കിരീടാവകാശി ചൂണ്ടികാട്ടി.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, വൈദ്യുതി-ജല വിതരണ കേന്ദ്രങ്ങൾ, എണ്ണ-വാതക സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സാധാരണക്കാരുടെ സ്വത്തുക്കളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും ഇറാൻ ആക്രമണങ്ങൾക്ക് വിധേയമായി. ആക്രമണങ്ങൾ നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിക്കുകയും പരിക്കേൽപ്പിക്കുകയും വൻതോതിൽ ഭൗതിക നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.

യുദ്ധത്തിൽ ഒരു സമ്മർദ്ദോപാധിയായി ഉപയോഗിക്കുന്നതിനായി ഹുർമുസ് കടലിടുക്ക് അടക്കുകയും കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, മേഖലയിലെയും ലോകമെമ്പാടുമുള്ളതുമായ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾക്കും അന്താരാഷ്ട്ര വ്യാപാര-എണ്ണ വിപണികൾക്കും ദോഷം വരുത്താൻ ഇറാൻ ശ്രമിക്കുന്നു. ഹുർമുസ്, ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കിരീടാവകാശി ചൂണ്ടികാട്ടി.

ഫലസ്തീന് പൂർണ പിന്തുണ

ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ലംഘനങ്ങളെ അപലപിക്കുന്ന കുവൈത്തിന്റെ തത്വധിഷ്ഠിതവും ഉറച്ചതുമായ നിലപാട് കിരീടാവകാശി ആവർത്തിച്ചു. ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയുടെ സമ്പൂർണ്ണ പിന്മാറ്റം, മാനുഷിക സഹായങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കൽ, ഫലസ്തീൻ അതോറിറ്റിയുടെ പുന:സഥാപനം എന്നിവയും സൂചിപ്പിച്ചു.

ഫലസ്തീനിലെ കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുകയും, കുടിയേറ്റക്കാർക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും, കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും ചെയ്തു ബ്രിട്ടൺ, ഫ്രാൻസ്, മറ്റ് രാജ്യങ്ങൾ എന്നിവ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.

അറബ് പ്രദേശങ്ങളിൽ നിന്നുമുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കൽ, ഫലസ്തീൻ ജനതക്ക് പൂർണ അവകാശം, കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്നിവ മേഖലയിൽ സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് അനിവാര്യമാണെന്നും ചൂണ്ടികാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait exposes Iranian attacks at the UN
Next Story