Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യയിൽ വൻ...

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി കുവൈത്ത്​

text_fields
bookmark_border
ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി കുവൈത്ത്​
cancel

കുവൈത്ത്​ സിറ്റി: ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുവൈത്ത്​ ഇൻവെസ്​റ്റ്​മ​​െൻറ്​ അതോറിറ്റി വൻ നിക ്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്​. ലോകത്തിലെ അഞ്ചാമത്തെ​ വലിയ പരമാധികാര ഫണ്ടുകളിലൊന്നായ കുവൈത്ത്​ ഇ ൻവെസ്​റ്റ്​​മ​​െൻറ്​ അതോറിറ്റിക്ക്​ നിലവിൽ ഇന്ത്യയിൽ 500 കോടി ഡോളറി​​​െൻറ നിക്ഷേപമാണുള്ളത്​. ഇത്​ മൂന്നുമടങ്ങായി വർധിപ്പിക്കാനാണ്​ നീക്കം. വിമാനത്താവള, ഹൈവേ, മറ്റു അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കുവൈത്ത്​ നിക്ഷേപം നടത്തും.

ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തിൽ സംയക്ത നിക്ഷേപ പദ്ധതിക്ക്​ കുവൈത്ത്​ സർക്കാർ ഇന്ത്യക്ക്​ മുന്നിൽ നിർദേശം സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്​. കിഴക്കൻ യൂറോപ്പിൽ റിയൽ എസ്​റ്റേറ്റ്​, ഭവനപദ്ധതികൾ, സ്വതന്ത്ര സാമ്പത്തിക മേഖല എന്നിവയിൽ സംയുക്ത നിക്ഷേപം നടത്താനാണ്​ കുവൈത്ത്​ താൽപര്യം പ്രകടിപ്പിച്ചത്​. കഴിഞ്ഞ ഒക്​ടോബറിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ കുവൈത്ത്​ സന്ദർശിച്ചപ്പോൾതന്നെ ഇൗ നിർദേശം മുന്നോട്ടുവെച്ചിരുന്നതായാണ്​ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്​ ഇന്ത്യയിലെ മുൻനിര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്​.

നേരത്തേ ജപ്പാനുമായി ചേർന്ന്​ കുവൈത്ത്​ വിയറ്റ്​നാമിൽ എണ്ണ മേഖലയിൽ 700 കോടി ഡോളറി​​​െൻറ സംയുക്ത നിക്ഷേപം നടത്തിയിരുന്നു. കുവൈത്ത്​ ഇൻവെസ്​റ്റ്​മ​​െൻറ്​ അതോറിറ്റിക്ക്​ നിലവിൽ ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലായി 590 ശതകോടി ഡോളറി​​​െൻറ നിക്ഷേപമുണ്ട്​. 2017 മുതൽക്ക്​ അതോറിറ്റി 200 കോടി ഡോളർ ഇന്ത്യയിൽ മാത്രം നിക്ഷേപിച്ചു.

ഇന്ത്യ നിക്ഷേപത്തിന്​ പറ്റിയ ഇടമാണെന്നാണ്​ കുവൈത്തി​​​െൻറ വിലയിരുത്തൽ. ചില രാജ്യങ്ങളിലെ നടപടിക്രമങ്ങളുടെ സങ്കീർണതകൾ സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ഉൗന്നൽകൊടുക്കാൻ കുവൈത്തിനെ പ്രേരിപ്പിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait investment authority
News Summary - kuwait-eyes-big-investment-in-india-gulf news
Next Story