കുവൈത്തിൽ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടം ചൊവ്വാഴ്ച മുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ബസ് സർവീസ് നിയന്ത്രണങ്ങളോടെ അനുവദിക്കുമെന്നതാണ് ഇൗ ഘട്ടത്തിലെ പ്രധാന ഇളവുകളിലൊന്ന്. സ്പോർട്സ്, ഹെൽത് ക്ലബുകൾ,സലൂണുകൾ, തയ്യൽക്കടകൾ, വർക്ഷോപ്പുകൾ, പേഴ്സനൽ കെയർ ഷോപ്പ് എന്നിവ തുറക്കാൻ അനുവദിക്കും. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇവ തുറക്കാൻ അനുവദിക്കുക. താപനില പരിശോധിക്കണം, സന്ദർശകർ മാസ്കും കൈയുറയും ധരിക്കണം,ജോലിക്കാർ കൈയുറയും മാസ്കും ധരിക്കുകയും ഒാരോ ഉപഭോക്താവിനെയും സ്വീകരിച്ചതിന് ശേഷം കൈയുറ മാറ്റുകയും വേണം തുടങ്ങിയ മാർഗനിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. ഇത് പാലിക്കുന്നുവെന്ന് പരിശോധിക്കാൻ ഇടക്കിടെ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ സന്ദർശനമുണ്ടാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.