പകൽ മിതമായ കാലാവസഥ, രാത്രി തണുപ്പും ഈർപ്പവും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഏതാനും ദിവസങ്ങളിൽ പകൽ പകൽ മിതമായ കാലാവസഥയും രാത്രി തണുപ്പും ഈർപ്പവും അനുഭവപ്പെടും. വെള്ളിയാഴ്ച, പകൽ കാലാവസ്ഥ നേരിയ ചൂടുള്ളതായിരിക്കും.
മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. ആകാശത്ത് ഇടയ്ക്കിടെ മേഘങ്ങൾ കാണപ്പെടാനും സാധ്യതയുണ്ട്. ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞത് 12ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കുന്നു. വൈകുന്നേരത്തോടെ രാത്രിയോടെ തണുപ്പുമെത്തും.
ശനിയാഴ്ച പകൽ മിതമായ ചൂടും രാത്രി തണുപ്പുമുള്ള കാലാവസ്ഥ തുടരും. രാജ്യത്തെ ദുർബലമായ ന്യൂന്യമർദ സംവിധാനം ബാധിച്ചതായും ഇത് ഉയർന്ന മർദ സംവിധാനത്തിന്റെ മുന്നേറ്റത്തെ അനുവദിക്കുന്നതായും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി പറഞ്ഞു.
അതേസമയം, സെപ്റ്റംബർ പകുതി പിന്നിട്ടിട്ടും രാജ്യത്ത് മുൻവർഷത്തേതിന് സമാനമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ആഴ്ച തണുപ്പ് സീസണ് ആരംഭമാകുകയും രണ്ടു ദിവസം രാത്രിയും പകലും തണുത്ത കാറ്റ് വീശുകയും ചെയ്തിരുന്നു. രാവിലെയും വൈകീട്ടും തണുപ്പിന് ശക്തി കൂടുകയുമുണ്ടായി. എന്നാൽ പിന്നീട് തണുപ്പിന്റെ ശക്തി കുറയുകയും മഴ ലക്ഷണങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്തു.

