വീണ്ടും ഇറാൻ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: തങ്ങൾക്കു നേരെയുള്ള ഇറാൻ്റെ തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് അതിശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനത്തിനും സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണ്. അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭാ ചാർട്ടർ, യു.എൻ രക്ഷാസമിതി പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനവുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തുടർച്ചയായ ആക്രമണങ്ങൾ അപകടകരമായ വർധനവിനെ സൂചിപ്പിക്കുന്നു. ഇറാന്റെ ശത്രുതാപരമായ സമീപനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയാത്തതാണ് ഇവയെന്നും മന്ത്രാലയം സൂചിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരം നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള തങ്ങളുടെ അന്തർലീനവും നിയമാനുസൃതവുമായ അവകാശം കുവൈത്ത് വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ ശത്രുതാപരമായ ഡ്രോണുകൾ കണ്ടെത്തിയതായും അവയെ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

