ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യസേവനങ്ങൾ ദേശസാത്കരിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ച് മന്ത്രിസഭ. പരിചരണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബയാൻ പാലസിൽ ചേർന്ന പ്രതിവാര യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് നേതൃത്വം നൽകി.
ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി ഫ്രാൻസ് സന്ദർശനത്തിന്റെ ഫലങ്ങൾ യോഗത്തിൽ അറിയിച്ചു. സന്ദർശനത്തിനിടെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളുമായി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചതായും വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പരസ്പര സഹകരണം സജീവമാക്കുന്നതിനുമുള്ള മാർഗങ്ങൾ സംബന്ധിച്ച് വിവിധ രാജ്യങ്ങൾ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അയച്ച കത്തുകൾ മന്ത്രിസഭയെ ധരിപ്പിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് തന്റെ ലബനാൻ, സിറിയ സന്ദർശനത്തിന്റെ ഫലങ്ങൾ യോഗത്തിൽ അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കൽ, കുറഞ്ഞ കാർബൺ ബഹിർഗമനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ശ്രമങ്ങൾ വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായുള്ള പ്രവർത്തന പദ്ധതി എണ്ണ മന്ത്രി താരിഖ് അൽ റൂമി അവതരിപ്പിച്ചു.
കുവൈത്ത് പൗരത്വ അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റിയുടെ പുതിയ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് നേതൃത്വത്തിൽ നടന്ന മന്ത്രിസഭ യോഗം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.