ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം മമ്പാട് സ്വദേശി കാഞ്ഞിരപ്പാറ അബ്‌ദുറഹ്‌മാൻ (52) ആണ് മരിച്ചത്. അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു. ഗൾഫ് മാധ്യമം മംഗഫ് ഏജൻറായി പ്രവർത്തിച്ചിട്ടുണ്ട്. കെ.ഐ.ജി യുടെ മംഗഫ്, ഫർവാനിയ ദാറുൽ ഖുർആൻ യൂനിറ്റുകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അൽ മദ്റസത്തുൽ ഇസ്‌ലാമിയയുടെ ഫഹാഹീൽ, ഫർവാനിയ ബ്രാഞ്ചുകളിൽ അധ്യാപകനുമായിരുന്നു. 2020 ഫെബ്രുവരിയിൽ അവധിക്ക് നാട്ടിലേക്ക് പോയ അദ്ദേഹത്തിന് പിന്നീട് അസുഖ ബാധിതനായി കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഭാര്യ: സറീന. മക്കൾ: മിദ്‌ലജ് റഹ്‌മാൻ, മിൻഹാജ് റഹ്‌മാൻ, മാജിദ ഷെറിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുളത്തിങ്കൽ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.