Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ലുലു ഡെയ്‌ലി ഫ്രഷ്’...

‘ലുലു ഡെയ്‌ലി ഫ്രഷ്’ ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
‘ലുലു ഡെയ്‌ലി ഫ്രഷ്’ ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു
cancel

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് പുതിയ സംരംഭമായ 'ലുലു ഡെയ്‌ലി ഫ്രഷ്' കുവൈത്തിലെ ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ടുണിസ് സ്ട്രീറ്റിലെ അൽ ബഹർ സെന്റലാണ് പുതിയ സ്റ്റോർ. കുവൈത്തിലെ ആദ്യത്തെ ലുലു ഡെയ്‌ലി ഫ്രഷ് സ്റ്റോറുകളിൽ ഒന്നാണിത്. രാജ്യത്തെ 17-ാമത്തെ ലുലു ഔട്ട്‌ലെറ്റുമാണ് ഹവല്ലി ടുണിസ് സ്ട്രീറ്റിലെത്.



ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറകടറുമായ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ഫഹദ് അബ്ദുൽറഹ്മാൻ അൽ ബഹർ (വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ), അബ്‌ദുറഹ്മാൻ മുഹമ്മദ് അൽ ബഹർ (പാർട്‌നർ കമ്പനി ഡബ്ലിയു.എൽ.എൽ), ആദിൽ അലി അൽ ബഹർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലുലു കുവൈത്ത് ഡയറക്ടർ കെ.എസ്. ശ്രീജിത്ത്, ലുലു കുവൈത്ത് റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ, മറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



4,700 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിശാലമായ സൗകര്യങ്ങളോടെയാണ് ലുലു ഡെയ്‌ലി ഫ്രഷ്. ഹവല്ലിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായുള്ള പുതിയ ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ശീതീകരിച്ച ഇനങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.



300 വാഹനങ്ങൾക്ക് സൗകര്യപ്രദമായ മൾട്ടി-സ്റ്റോർ പാർക്കിംഗ് സൗകര്യവും സ്റ്റോറിൽ ലഭ്യമാണ്. ഉദ്ഘാടന ഭാഗമായി ഉപഭോക്താക്കൾക്ക് സെപ്റ്റംബർ ആറു വരെ എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ലഭിക്കും.

കുവൈത്തിലെ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സാൽമിയ, ജാബിർ അൽ അഹമ്മദ്, സബാഹ് അൽ സാലിം, ഹിസ്സ അൽ മുബാറക്, അൽ മുത്‌ല സിറ്റി എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ഉടൻ ആരംഭിക്കുമെന്നും ലുലു ഹൈപ്പർമാർക്കറ്റ് അറിയിച്ചു.



ഓ​ണം ഒ​രു​മ​യു​ടെ ആ​ഘോ​ഷം –എം.​എ. യൂ​സു​ഫ​ലി

കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന് ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക​്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി. ലോ​ക​ത്തെ എ​ല്ലാ മ​ല​യാ​ളി​ക​ളും സ​ന്തോ​ഷ​ത്തോ​ടെ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളാ​ണി​തെ​ന്നും എ​ല്ലാ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​ൾ​ഫി​ൽ ഓ​ണം ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​ണ്. എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് ആ​രോ​ഗ്യ​ക​ര​മാ​യി ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​കൊ​ള്ളു​ന്നു. എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ണം കേ​ര​ള​ത്തി​ന്റെ മാ​ത്രം ആ​ഘോ​ഷ​മ​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ ആ​ഘോ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operationsLulu DailyHawally
News Summary - ‘Lulu Daily Fresh’ starts operations in Hawally
Next Story