Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ എൻ.പി.ടിയിൽ ചേരണം: മധ്യപൂർവേഷ്യയെ ആണവായുധ വിമുക്ത മേഖലയാക്കണം; കുവൈത്ത്

text_fields
bookmark_border
ഇസ്രായേൽ എൻ.പി.ടിയിൽ ചേരണം: മധ്യപൂർവേഷ്യയെ ആണവായുധ വിമുക്ത മേഖലയാക്കണം; കുവൈത്ത്
cancel

കുവൈത്ത് സിറ്റി: മധ്യപൂർവേഷ്യയെ ആണവായുധ വിമുക്ത മേഖലയാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടികാട്ടി കുവൈത്ത്. ഇസ്രായേൽ 'ന്യൂക്ലിയർ നോൺ-പ്രൊലിഫറേഷൻ ട്രീറ്റി'യിൽ (എൻ.പി.ടി) ചേരണമെന്നും, തങ്ങളുടെ എല്ലാ ആണവ കേന്ദ്രങ്ങളും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് (ഐ.എ.ഇ.എ) കീഴിൽ കൊണ്ടുവരണമെന്നും സൂചിപ്പിച്ചു.

ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം ദൗത്യസംഘത്തിലെ സെക്കൻഡ് സെക്രട്ടറി ഡോ.സാറ അൽ അജ്മി, ഐ.എ.ഇ.എ ബോർഡ് ഓഫ് ഗവർണേഴ്സിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. സമഗ്രമായ സുരക്ഷാ വ്യവസ്ഥകൾ നടപ്പിലാക്കൽ, ആണവ പരിപാടികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന് ഉറപ്പുവരുത്തുന്ന ഉത്തരവാദിത്തമുള്ള ഏജൻസി എന്നീ നിലയിൽ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പങ്കിനെ അൽ അജ്മി എടുത്തുപറഞ്ഞു.

ഇസ്രായേൽ ഒഴികെ, മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളും ആണവായുധ വ്യാപന നിരോധന ഉടമ്പടിയിൽ ഒപ്പുവെക്കുകയും സമഗ്ര സുരക്ഷാ കരാറുകൾ നടപ്പിലാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ഐ.എ.ഇ.എ സുരക്ഷാ നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരാൻ ഇസ്രായേൽ വിസമ്മതിക്കുകയാണ്.

മേഖലയിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനുള്ള നീക്കങ്ങളെയും, കൂട്ടനശീകരണ ആയുധങ്ങളില്ലാത്ത മേഖല സൃഷ്ടിക്കുന്നതിനുള്ള നടപടികളെയും ഇസ്രായേൽ തള്ളിക്കളയുന്നതായും കൂട്ടിച്ചേർത്തു. എൻ.പി.ടിയിൽ ചേരാനും വ്യവസ്ഥകൾ പാലിക്കാനും ഇസ്രായേലിനെ പ്രേരിപ്പിക്കാനും ആണവ സൗകര്യങ്ങൾ ഐ.എ.ഇ.എ സുരക്ഷാ മാനദണ്ഡങ്ങൾക്ക് കീഴിൽ കൊണ്ടുവരാനും ഇടപെടാൻ അൽ അജ്മി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel Must Join NPT; Make Middle East Nuclear-Weapon-Free Zone: Kuwait
Next Story