Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസമൂ​ഹ...

സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ പ്ര​സം​ഗം പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ പ്ര​സം​ഗം പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ നി​ന്ദ്യ​മാ​യ ഉ​ള്ള​ട​ക്കം അ​ട​ങ്ങി​യ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പി​ടി​യി​ലാ​യ വ്യ​ക്തി പു​റ​ത്തു​വി​ട്ട വി​ഡി​യോ മ​നഃ​പൂ​ർ​വ്വം ഒ​രു വി​ഭാ​ഗ​ത്തെ ല​ക്ഷ്യം വെ​ച്ചു​ള്ള​താ​യി​രു​ന്നു. അ​വ​ഹേ​ള​ന​വും പ​രി​ഹാ​സ​വും വി​ഡി​യോ ക്ലി​പ്പി​ൽ അ​ട​ങ്ങി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ ഐ​ക്യ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ധി​കാ​രി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

പ്ര​തി​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. ദേ​ശീ​യ ഐ​ക്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ഏ​തൊ​രു പ്ര​വൃ​ത്തി​ക​ൾ​ക്കും പ്ര​സ്താ​വ​ന​ക​ൾ​ക്കും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​മോ സാ​മൂ​ഹി​ക ഘ​ട​ന​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsHate SpeechMan ArrestedKuwait NewsLatest News
News Summary - Man arrested for spreading hate speech on social media
Next Story