Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആശ്വാസമായി സന്നദ്ധ...

ആശ്വാസമായി സന്നദ്ധ സംഘടനകളുടെ മെഡിക്കൽ സേവനം

text_fields
bookmark_border
ആശ്വാസമായി സന്നദ്ധ സംഘടനകളുടെ മെഡിക്കൽ സേവനം
cancel

കുവൈത്ത്​ സിറ്റി: സ്വകാര്യ ക്ലിനിക്കുകൾ അടഞ്ഞുകിടക്കുകയും സർക്കാർ ആശുപത്രികളിൽ വലിയ കേസുകൾ മാത്രം എടുക്കുക യും ചെയ്യുന്നവർക്ക്​ ആ​ശ്വാസമായി സന്നദ്ധ സംഘടനകളുടെ മെഡിക്കൽ സേവനം. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ കിട്ട ാൻ ബുദ്ധിമുട്ടുന്നുന്നവർക്ക്​ മരുന്ന്​ എത്തിച്ചുകൊടുത്തും രോഗവിവരങ്ങൾ, സംശയങ്ങൾ എന്നിവ മലയാളി ഡോക്ടറുമായി പങ്കു വെക്കാൻ അവസരമൊരുക്കിയുമാണ്​ സന്നദ്ധ സംഘടനകൾ മാതൃകയാവുന്നത്​. അടഞ്ഞുകിടക്കുന്ന സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്​ടർമാരും നഴ്​സുമാരും ലാബ്​ ടെക്​നീഷ്യന്മാരുമെല്ലാം നിസ്വാർഥ സേവനത്തിന്​ സഹകരിക്കുന്നുണ്ട്​.

പുറത്തിറങ്ങുന്നതിന്​ പരിമിതിയുള്ളത്​ കൊണ്ട്​ വാട്​സാപ്​ കൂട്ടായ്​മകൾ രൂപവത്​കരിച്ചാണ്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്​. ആളുകളുടെ പക്കൽ ബാക്കിയിരിക്കുന്ന മരുന്നുകൾ ശേഖരിച്ച്​ ആവശ്യക്കാർക്ക്​ നൽകുന്നു. ഫാർമസികളുടെ സേവനവും ഉപയോഗപ്പെടുത്തുന്നു. വിമാന സർവീസ്​ നിലച്ചതോടെ നാട്ടിൽനിന്ന്​ മരുന്ന്​ കൊണ്ടുവരാൻ കഴിയാതായ നിരവധി പേർക്ക്​ ഇത്തരം സേവനങ്ങൾ ഉപകാരപ്പെടുന്നു.

ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഡോക്​ടർമാരുടെ മേൽനോട്ടമുണ്ട്​. ആരോഗ്യ വകുപ്പി​​െൻറ മെഡിക്കൽ ക്ലിനിക്, ആശുപത്രി പ്രവർത്തനങ്ങളെ കുറിച്ച് സംശയങ്ങൾക്ക്​ ഫോൺകാളുകളിലൂടെ മറുപടി നൽകുന്നു. കെ.​െഎ.ജി, യൂത്ത്​ ഇന്ത്യ, ​െഎവ എന്നിവ കനിവ്​, ടീം വെൽഫെയർ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ഹെൽപ്​ ലൈൻ വഴി രണ്ടുദിവസത്തിനകം നൂറിലധികം പേർ മെഡിക്കൽ സേവനവും 30ലധികം പേർ കൗൺസലിങ്​ സേവനവും ഉപയോഗപ്പെടുത്തി. മെഡിക്കൽ ഹെൽപ്​ലൈൻ ഫോൺ നമ്പർ/വാട്​സാപ്​: ഫർവാനിയ ഗവർണറേറ്റ് -^69689414, 99498607, 97547254, 67785350, ഹവല്ലി ഗവർണറേറ്റ് ^-99020623, 65667981. അഹ്​മദി ഗവർണറേറ്റ് ^-98733472, 66066346, 99046082, കാപിറ്റൽ ഗവർണറേറ്റ് -^99395781, 99362430, ജഹ്​റ, മുബാറക്​ അൽ കബീർ ഗവർണറേറ്റുകൾ --^ -97709046, 51502515, 66478880.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19Medical aid
News Summary - Medical service of non profit organisation-Gulf news
Next Story