നോമ്പും പ്രമേഹരോഗവും
text_fieldsവിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർ നോമ്പുകാലം വളരെ ശ്രദ്ധിക്കണം. പ്രമേഹ രോഗം ഇതിൽ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവർത്തിച്ച് കുറയുന്നവർ, ഹൃദയം, കണ്ണ്, നാഡി, കരൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ദിവസവും ഒന്നിലധികം തവണ കുത്തിവെപ്പ് എടുക്കുന്ന പ്രമേഹരോഗികൾ, പ്രമേഹമുള്ള ഗർഭിണികൾ എന്നിവർ നോമ്പ് ഒഴിവാക്കുന്നതാണ് നല്ലത്.
ഗുളികകള്‍ കഴിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിച്ചു പോകുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ മാര്‍ഗനിർദേശം സ്വീകരിച്ചു നോമ്പെടുക്കാം. പ്രമേഹത്തിന്റെ ആദ്യഘട്ടങ്ങളിലുള്ളവർ, പ്രമേഹം സങ്കീര്‍ണ ദിശയിലേക്ക് കടന്നിട്ടില്ലാത്തവർ എന്നിവർക്ക് നോമ്പ് ആരോഗ്യം വീണ്ടെടുക്കാനുള്ള അവസരം ഒരുക്കും. പ്രമേഹ രോഗികൾ നോമ്പുകാലത്ത് ഇടക്കിടെ പഞ്ചസാരയുടെ അളവ് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതും നല്ലതാണ്.
പ്രമേഹമുള്ളവർ മുൻകൂട്ടി ഡോക്ടറെ സന്ദർശിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും വേണം.
നോമ്പെടുക്കാൻ കഴിയുമോ എന്നും അന്വേഷിച്ചറിയണം. നോമ്പ് ആരംഭിക്കുന്നതിന് രണ്ടുമാസം മുമ്പെങ്കിലും ഡോക്ടറെകണ്ട് നിർദേശങ്ങൾ സ്വീകരിക്കലാണ് ഉത്തമം. നോമ്പുകാലത്ത് ആഹാര കാര്യങ്ങളിലും പ്രമേഹരോഗികൾ ശ്രദ്ധചെലുത്തണം. മധുരവും കൊഴുപ്പും ഏറിയ പാനീയങ്ങളും, ഭക്ഷണങ്ങളും ഒഴിവാക്കണം. ബ്രഡ്, കേക്കുകൾ, മിഠായികൾ, എണ്ണയില്‍ പൊരിച്ചെടുത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാം. നട്സ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താം.
കൃത്യസമയത്ത് നോമ്പ് തുറക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പച്ചക്കറികളും ഇലവർഗങ്ങളും കൂടുതൽ കഴിക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്. നോമ്പെടുക്കുന്നവർ ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നതിനും തടസ്സമില്ല

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.