‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’: 15 വിമാന ടിക്കറ്റ് നൽകി ക്വാളിറ്റി ഫുഡ് സ്റ്റഫ് ഗ്രൂപ്പ്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായും മറ്റു പ്രശ്നങ്ങളാലും നാടണയാൻ കൊതിക്കുന്നവർക്കായി ആശ്വാസത്തിെൻറ കൈത്തിരിനാളങ്ങൾ തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. നാട്ടിലേക്ക് തിരിച്ചുപോവാൻ വിമാന ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവർക്കായി ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിയിലേക്ക് ക്വാളിറ്റി ഇൻറർനാഷനൽ ഫുഡ് സ്റ്റഫ് ഗ്രൂപ്പ് 15 വിമാന ടിക്കറ്റുകൾ
നൽകി.
ക്വാളിറ്റി ഇൻറർനാഷനൽ ഫുഡ് സ്റ്റഫ് കമ്പനി, ക്വാളിറ്റി ബസാർ സെൻട്രൽ മാർക്കറ്റ് എന്നിവയുടെ മേധാവിയായ മലപ്പുറം വേങ്ങര സ്വദേശി മുസ്തഫ ഉണ്യാലുക്കൽ ആണ് 15 പ്രവാസികളുടെ നാടണയാനുള്ള സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചത്. കോവിഡ് കാലത്ത് പ്രവാസികൾ അനുഭവിക്കുന്ന പ്രതിസന്ധിയിൽ തുണയായി നിൽക്കാൻ ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ മുന്നോട്ടുവന്നത് അഭിനന്ദനാർഹമാണെന്നും പദ്ധതിയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാടിനായി ഏറെ സേവനം നൽകിയ പ്രവാസികളിൽ ഒരുവിഭാഗം ദുരിതത്തിലായ അവസരത്തിൽ അവരെ സഹായിക്കാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിൽ
നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവർക്കാണ് ഇൗ പദ്ധതിയിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്.
ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർ 965 55777275 എന്ന നമ്പറിൽ വാട്സാപ് ചെയ്യുക. അല്ലെങ്കിൽ ഗൾഫ്മാധ്യമം- മീഡിയ വൺ പ്രവർത്തകരുമായി ബന്ധപ്പെടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.