Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനീറ്റ് പരീക്ഷയിലെ...

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: ശക്തമായ നടപടി വേണം -കല കുവൈത്ത്

text_fields
bookmark_border
നീറ്റ് പരീക്ഷയിലെ ക്രമക്കേട്: ശക്തമായ നടപടി വേണം -കല കുവൈത്ത്
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് കല കുവൈത്ത്.

പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനാകെ വലിയ അപമാനമാണ്.

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആവർത്തിക്കപ്പെടുന്നത് ആശങ്കാജനകമാണ്.

പരീക്ഷാ നടത്തിപ്പിന്റെ ചുമതല നേരത്തെയുള്ളതുപോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറുകയും, ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കല കുവൈത്ത് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ലെന്നും പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ തകർക്കരുതെന്നും കല പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationneetkala kuwaitKuwait
News Summary - NEET Exam Irregularities: Kala Kuwait Demands Strict Action
Next Story