Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈദ് ഗാഹുകൾ ഇല്ല;...

ഈദ് ഗാഹുകൾ ഇല്ല; ബലിപെരുന്നാൾ നമസ്കാരം രാവിലെ 5:05 ന്

text_fields
bookmark_border
ഈദ് ഗാഹുകൾ ഇല്ല; ബലിപെരുന്നാൾ നമസ്കാരം രാവിലെ 5:05 ന്
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് ബലിപെരുന്നാൾ നമസ്കാരം രാവിലെ 5:05 ന്. ജുമുഅ നടക്കുന്ന എല്ലാ പള്ളികളിലും നമാസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് ഗാഹുകൾ ഇത്തവണ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. മേയ് 27നാണ് കുവൈത്തിൽ ബലിപെരുന്നാൾ. രാജ്യത്തെ എല്ലാ പള്ളികളിലെയും അഡ്മിനിസ്ട്രേഷൻ ഡയറക്ടർമാർക്ക് ഈ വിഷയത്തിൽ സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രാലയം അറിയിച്ചു. ബലിപെരുന്നാൾ കണക്കിലെടുത്ത് രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. അറഫ ദിനമായ മേയ് 26 മുതൽ 31വരെ ആറു ദിവസമാണ് അവധി. ജൂൺ ഒന്നിനാകും പ്രവർത്തിദിനം പുനരാരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfKuwaitEid prayersEid Gahs
News Summary - No Eid Gahs; Eid prayers at 5:05 am
Next Story