ഒാഖി ദുരന്തം: ക്രിസ്മസ് ആഘോഷം വെട്ടിക്കുറച്ച് കുവൈത്തിലെ ക്രൈസ്തവ സമൂഹം
text_fieldsകുവൈത്ത് സിറ്റി: തിരുപ്പിറവിയുടെ സന്തോഷം നെഞ്ചേറ്റുവാങ്ങിയപ്പോഴും സഹജീവികളുടെ ദുഃഖത്തിൽ പങ്കുചേർന്ന് ആഘോഷം വെട്ടിക്കുറച്ച് കുവൈത്തിലെ ക്രൈസ്തവ സമൂഹത്തിെൻറ മഹനീയ മാതൃക. വൈദിക സമൂഹത്തിെൻറ പ്രേരണയും സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണവും ഇതിന് കാരണമായിട്ടുണ്ട്. സംഘടിതമായും വ്യക്തിപരമായും ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നുണ്ട്.
സിറ്റി കത്തീഡ്രലിൽ ഞായറാഴ്ച വൈകീട്ട് നടന്ന ലത്തീൻ റീത്തിലെ കുർബാനയിൽ ഫാ. ജെയ്റ്റസ് ആഘോഷങ്ങളിൽ മിതത്വം പുലർത്തി ആ തുക ദുരിതാശ്വാസ പ്രവർത്തനത്തിന് മാറ്റിവെക്കണമെന്ന് ഉണർത്തി.വിവിധ ദേവാലയങ്ങളിൽ ഞായറാഴ്ചഴ്ച വൈകീട്ട് അഞ്ചുമുതൽ ദിവ്യബലിയും പ്രത്യേക പ്രാർഥനകളും നടന്നു. രാത്രി മൂന്നിന് പാതിര കുർബാനയുണ്ടാവും. സീറോ മലബാർ റീത്തിലെ പാതിര കുർബാനയുണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച രാവിലെ ആറര വരെ നീളുന്ന രീതിയിലാണ് പ്രാർഥന ചടങ്ങുകൾ നടക്കുക. പ്രവൃത്തി ദിവസമായിരുന്നതിനാൽ രാവിലെ ആറരക്ക് നിർത്തിവെക്കുന്ന കുർബാന വൈകീട്ട് അഞ്ചിന് പുനരാരംഭിക്കും. സാൽമിയ, അബ്ബാസിയ, അഹ്മദി എന്നിവിടങ്ങളിലെ വിവിധ റീത്തുകളിലുള്ള കുർബാനകൾ വിവിധ ദേവാലയങ്ങളിൽ നടക്കും. കടുത്ത സുരക്ഷയാണ് കുവൈത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്.
പൊലീസ് ഉദ്യോഗസ്ഥർ പള്ളി പരിസരങ്ങളിൽ റോന്തുചുറ്റുന്നുണ്ട്. ഞായറാഴ്ചയായതിൽ ക്രിസ്മസ് തലേന്ന് ആയിരക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിലെത്തി. ക്രിസ്മസ് ദിവസം പ്രവൃത്തിദിവസമായതും ആഘോഷത്തിന് പൊലിമ കുറയാൻ കാരണമായി. ആറുലക്ഷത്തിന് മേൽ വിവിധ രാജ്യക്കാരായ ൈക്രസ്തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ. 262 സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്. ക്രിസ്തുവിെൻറ സമാധാന സന്ദേശം ലോകത്തിന് അവകാശപ്പെട്ടതാണെന്നും സമാധാനത്തിെൻറ ദൂതരായി എല്ലാ ക്രിസ്തുമത വിശ്വാസികളും മാറണമെന്നും പിതാക്കന്മാർ പ്രത്യേക പ്രാർഥനയിൽ ഉണർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.