ബദൽ രാഷ്ട്രീയത്തിന് കുറുക്ക് വഴികളില്ല –പി.എ. മുഹമ്മദ് റിയാസ്
text_fieldsകുവൈത്ത് സിറ്റി: ബി.ജെ.പിക്കെതിരായ ബദൽ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിന് കുറുക്കു വഴികളില്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്.കല കുവൈത്ത് സംഘടിപ്പിച്ച ഒക്ടോബർ അനുസ്മരണത്തിൽ ‘സമകാലിക ഇന്ത്യ വെല്ലുവിളികളും പ്രതിരോധവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെങ്ങും ബി.ജെ.പിക്കെതിരായ ജനവികാരം ഉയർന്നുവരുകയാണ്.
പക്ഷേ, ബി.ജെ.പിക്കെതിരായ ബദലായി കോൺഗ്രസിനെ ജനങ്ങൾ കാണുന്നില്ല. കോൺഗ്രസ് പിന്നിട്ട വഴികളിലെ തെറ്റുതിരുത്തി, വിശ്വാസ്യത വീണ്ടെടുക്കണം. ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തെ എതിർക്കുന്നതോടൊപ്പം അവരുടെ സാമ്പത്തിക നയങ്ങളും എതിർക്കപ്പെടണം. ഇന്നത്തെ കോൺഗ്രസ് നേതാക്കൾ നാളെ ബി.ജെ.പി നേതാക്കളായി മാറുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡൻറ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. ഒക്ടോബർ മാസത്തിൽ വിടപറഞ്ഞ ജോസഫ് മുണ്ടശ്ശേരി, വയലാർ രാമവർമ്മ, ചെറുകാട്, കെ.എൻ. എഴുത്തച്ഛൻ എന്നിവരുടെ അനുസ്മരണക്കുറിപ്പ് കേന്ദ്ര കമ്മിറ്റി അംഗം രംഗൻ അവതരിപ്പിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, വിവിധ സംഘടനാ നേതാക്കളായ ചാക്കോ ജോർജ്ജ്കുട്ടി, സത്താർ കുന്നിൽ, സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. കല കുവൈത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന ‘എെൻറ കൃഷി’ കാർഷിക മത്സരത്തിെൻറ ലോഗോ മുഖ്യാതിഥി, കല ട്രഷറർ രമേശ് കണ്ണപുരത്തിന് നൽകി പ്രകാശനം ചെയ്തു. കല ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതവും സാൽമിയ മേഖല ആക്ടിങ് സെക്രട്ടറി വി. അനിൽകുമാർ നന്ദിയും പറഞ്ഞു. കല കുവൈത്ത് വൈസ് പ്രസിഡൻറ് കെ.വി. നിസാർ, ജോയൻറ് സെക്രട്ടറി പ്രസീത് കരുണാകരൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് കല പ്രവർത്തകർ അണിയിച്ചൊരുക്കി, ദിലീപ് നടേരി രചനയും സുരേഷ് തോലമ്പ്ര സംവിധാനവും നിർവഹിച്ച നാടകം ‘ഭൂപടങ്ങളിലെ വരകൾ’ അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.