Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2025 12:54 PM IST Updated On
date_range 25 April 2025 12:54 PM ISTപഹൽഗാം ഭീകരാക്രമണം: ശക്തമായ നടപടി സ്വീകരിക്കണം -കെ.കെ.എം.എ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ മനുഷ്യരെ നിഷ്കരുണം കൊന്നൊടുക്കിയ നടപടി സ്വസ്ഥജീവിതത്തിന് നേർക്കുള്ള കടന്ന് കയറ്റമാണെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അഭിപ്രായപ്പെട്ടു. കശ്മീരിന്റെ സമാധാനന്തരീക്ഷം തകർത്ത് പ്രശ്ന കലുഷിതമായ ജീവിതത്തിലേക്ക് ജനങ്ങളെ തള്ളിവിടാനുള്ള ശ്രമമാണിത്.
അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാമുദായിക കലാപം ഉണ്ടാക്കാനുള്ള ശ്രമം തടയണമെന്നും കെ.കെ.എം.എ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story