Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിന്റെ സമുദ്രജീവിത ഓർമകളുമായി ചിത്ര പ്രദർശനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ പുരാതന സമുദ്രജീവിതത്തെക്കുറിച്ചുള്ള വിവിധ വശങ്ങൾ അവതരിപ്പിച്ചു ചിത്ര പ്രദർശനം. പുരാതന സമുദ്ര പരിസ്ഥിതി കുവൈത്ത് സൊസൈറ്റി ഫോർ ഫൈൻ ആർട്സാണ് പ്രദർശനം സംഘടിപ്പിച്ചത്.
മുത്തുവാരിയെടുക്കൽ, കടൽ, പൂർവ്വികരുടെ ജീവിതം എന്നിവയുമായി ബന്ധപ്പെട്ടവ ഉൾപ്പെടുന്നവയായിരുന്നു പ്രദർശനം. പരമ്പരാഗത സമുദ്രജീവിതത്തിലെ സൂക്ഷ്മവശങ്ങളെയും, അതുമായി ബന്ധപ്പെട്ട തൊഴിലുകൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെയും ഇവ എടുത്തുകാണിച്ചു. 50 കലാകാരന്മാരുടെ 60 കലാസൃഷ്ടികൾ ഇതിൽ പ്രദർശിപ്പിച്ചു. പൂർവികരുടെ ക്ഷമ, സഹകരണം, പോരാട്ടം എന്നീ മൂല്യങ്ങളിലേക്കും വെളിച്ചം വീശുന്നതായി പ്രദർശനം.
Next Story

