പ്രവാസി വെൽഫെയർ കുവൈത്ത് ആംബുലൻസ് സമർപ്പിച്ചു
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് ആംബുലൻസ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്റ സാഖ് പാലേരി ഫ്ലാഗ് ഓഫ് ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംബുലൻസ് നാടിന് സമർപ്പിച്ചു.
കെ.ഐ.ജി കനിവ് സോഷ്യൽ റിലീഫ് വിങ്ങുമായി സഹകരിച്ചാണ് ആംബുലൻസ് പദ്ധതി നടപ്പിലാക്കിയത്. തൃശൂരിൽ സംഘടിപ്പിച്ച സമർപ്പണ ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആംബുലൻസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്റ് അഷ്ക്കർ മാളിയേക്കൽ, കനിവ് കൺവീനർ കെ.വി. ഫൈസൽ എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് വർക്കിങ് കമ്മിറ്റി അംഗം ആയിഷ പി.ടി.പി സംബന്ധിച്ചു. തൃശൂർ ജില്ലയിൽ സ്തുത്യർഹ സേവനം നിർവഹിക്കുന്ന ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.