Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ സ്വകാര്യ...

കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾക്ക്​ നിബന്ധനകളോടെ പ്രവർത്തനാനുമതി

text_fields
bookmark_border
കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾക്ക്​ നിബന്ധനകളോടെ പ്രവർത്തനാനുമതി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾക്ക്​ നിബന്ധനകളോടെ പ്രവർത്തനാനുമതി. കോവിഡ്​ പ്രതിരോധ പ ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ സ്വകാര്യ മേഖലയിലെ ആശുപത്രികളൊഴികെയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളും ക്ലിന ിക്കുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്​ ആരോഗ്യ മന്ത്രാലയം മാർച്ച്​ 22 മുതൽ പ്രാബല്യത്തിലാക്കിയ ഉത്തരവിലാ ണ്​ അയവുവരുത്തിയത്​.​

മാർച്ച്​ 22 വരെ നൽകിയ അപ്പോയിൻറ്​മ​െൻറുകൾക്ക്​ ചികിത്സ നൽകാവുന്നതാണ്​​. പുതിയ കേസു കളിൽ മുൻകൂട്ടി അപ്പോയിൻറ്​മ​െൻറ്​ എടുത്തവർക്ക്​ മാത്രം രാവിലെ 11 മുതൽ ഉച്ചക്ക്​ രണ്ട്​ വരെ സേവനം നൽകാനാണ്​ അനുമതിയുള്ളത്​. പ്ലാസ്​റ്റിക്​ സർജറി, ത്വക്​രോഗം, അമിത വണ്ണത്തിനുള്ള ചികിത്സ, ലാബുകൾ, ഫിസിയോ തെറപ്പി, അടിയന്തരമല്ലാത്ത എൻഡോസ്​കോപ്പി, വ​ന്ധ്യത ചികിത്സ, പ്രകൃതി ചികിത്സ തുടങ്ങി അടിയന്തര പ്രാധാന്യമില്ലാത്ത വിഭാഗങ്ങൾക്ക്​ പ്രവർത്തിക്കാൻ അനുമതിയില്ല. അടിയന്തരമല്ലാത്ത ശസ്​ത്രക്രിയകൾക്കും അനുവാദമില്ല.

ഡ​െൻറൽ ക്ലിനിക്ക്​​ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഡിസ്​പെൻസറി/സ്​പെഷലൈസഡ്​ ക്ലിനിക്ക്​ എന്നിവ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലുമാണ്​ പ്രവർത്തിക്കേണ്ടത്​. ദന്ത സൗന്ദര്യ ചികിത്സ പാടില്ല. ഫോണിലാണ്​ അപ്പോയിൻറ്​മ​െൻറ്​ എടുക്കേണ്ടത്​.

ഫീസ്​ ഒാൺലൈനായി അടക്കണം. ഫോൺ സംഭാഷണത്തിലൂടെ ആവശ്യകത മനസ്സിലാക്കി മാത്രമെ​ നേരിട്ട്​ വരാൻ നിർദേശിക്കാവൂ​. ക്ലിനിക്കിലേക്ക്​ പ്രവേശിപ്പിക്കുന്നതിന്​ മുമ്പ്​ ശരീര താപനില അളക്കുകയും യാത്രാവിവരങ്ങളും സമ്പർക്കം പുലർത്തിവരുടെ വിവരങ്ങളും രോഗലക്ഷണങ്ങളും ചോദിച്ചറിയണം.

പരിശോധനക്കെത്തുന്നവർ കൂടിക്കലർന്ന്​ ഇരിക്കാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ മുൻകൂട്ടി അനുമതിയില്ലാത്തവരെ ആശുപത്രിയിലേക്ക്​ പ്രവേശിപ്പിക്കരുത്​. ക്ലിനിക്കിൽ സാനിറ്റൈസർ, ടിഷ്യൂ, അടച്ചുമൂടിയ മാലിന്യക്കൊട്ട തുടങ്ങിയവ സജ്ജമാക്കണം.

പ്രതലങ്ങൾ ഇടക്കിടെ​ അണുവിമുക്​തമാക്കുകയും വേണം. ജീവനക്കാർ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണം തുടങ്ങിയ നിബന്ധനകൾ ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്​. മറ്റുവിഭാഗങ്ങൾക്ക്​ പകുതി ഫീസ്​ ഇൗടാക്കി ഒാൺലൈനിൽ കൺസൽട്ടൻസി നൽകാവുന്നതാണ്​.

ആരോഗ്യ മന്ത്രാലയത്തിന്​ കീഴിൽ സന്നദ്ധ സേവനം ചെയ്യുന്ന ക്ലിനിക്കിലെ ഡോക്​ടർമാർക്ക്​ രണ്ടുമണി വരെയെന്ന സമയ വ്യവസ്ഥയിൽ ഇളവുണ്ട്​. എന്നാൽ, ഇവരും അടിയന്തരമല്ലാത്ത ചികിത്സ ഏറ്റെടുക്കാൻ പാടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslock downclinics
News Summary - private clinics can open in kuwait
Next Story