മയക്കുമരുന്നുമായി ആറ് പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി നാല് വ്യത്യസ്ത കേസുകളിലായി ആറ് പേർ പിടിയിൽ. കടത്തലിനും വ്യക്തിഗത ഉപയോഗത്തിനുമായി ലഹരിവസ്തുക്കൾ കൈവശം വച്ചവരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ (ജി.ഡി.ഡി.സി) അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
1,000 ഗ്രാം മരിജുവാന, 360 ഗ്രാം ക്രിസ്റ്റൽ മെത്ത് (ഷാബു), 170 ഗ്രാം ഹാഷിഷ്, 150 ഗ്രാം കൊക്കെയ്ൻ, ഒരു ലിറ്റർ ലിക്വിഡ് സിന്തറ്റിക് കന്നാബിനോയിഡുകൾ (രാസവസ്തു), ലഹരി പദാർത്ഥത്തിൽ മുക്കിയ പേപ്പർ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നാല് പ്രിസിഷൻ സ്കെയിലുകൾ, പാക്കേജിംഗിനുള്ള ബാഗുകൾ, മയക്കുമരുന്ന് ഇടപാടിൽ നിന്നുള്ള പണം എന്നിവയും പിടിച്ചെടുത്തു. സംശയിക്കപ്പെടുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അതേസമയം, ഒമ്പത് മാസത്തിനിടെ രാജ്യത്ത് ലഹരിമരുന്ന് കേസുകളിൽ 2,304 പേർ അറസ്റ്റിലായി. ഈ കാലയളവിൽ 823 കിലോഗ്രാം ലഹരിവസ്തുക്കളും 55.7 ലക്ഷം സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. ലഹരിമരുന്ന് കടത്ത്, ഇറക്കുമതി, ഉപയോഗം എന്നിവയിൽ 1,774 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരി അടിമത്തവുമായി ബന്ധപ്പെട്ട് 650 റിപ്പോർട്ടുകളും ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

