Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷ ശക്തമാക്കൽ; കൂടുതൽ എ.ഐ സ്മാർട്ട് കാമറകൾ

text_fields
bookmark_border
സുരക്ഷ ശക്തമാക്കൽ; കൂടുതൽ എ.ഐ സ്മാർട്ട് കാമറകൾ
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് എ.ഐ സ്മാർട്ട് കാമറകൾ വ്യാപകമാക്കുന്നു. കുറ്റകൃത്യങ്ങൾ തടയൽ, സുരക്ഷ ശക്തമാക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി. സംശയമുള്ള വ്യക്തികളെയും വാഹനങ്ങളെയും തിരിച്ചറിയാൻ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിക്കും. സംശയിക്കുന്ന വ്യക്തിയെ കണ്ടെത്തിയാൽ കൺട്രോൾ റൂമിൽ ഉടൻ അറിയിപ്പ് ലഭിക്കുന്നതരത്തിലാണ് സംവിധാനം.

സർക്കാർ കെട്ടിടങ്ങളും പ്രധാന വാണിജ്യ സ്ഥാപനങ്ങളും കേന്ദ്ര സുരക്ഷാ ശൃംഖലയുമായി ബന്ധിപ്പിക്കും. ആശുപത്രികൾ, പള്ളികൾ എന്നിവയും സുരക്ഷാ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്.നിരീക്ഷണ ദൃശ്യങ്ങൾ അനധികൃതമായി പുറത്തുവിട്ടാൽ അഞ്ചു വർഷം വരെ തടവും 10,000 ദീനാർ വരെ പിഴയും ലഭിക്കും.

ക്യാമറ സംവിധാനങ്ങൾ എ.ഐ. ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ അഞ്ചു വർഷത്തിലും നവീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strengthening security more AI smart cameras
Next Story