‘ഞാനറിഞ്ഞ റസൂൽ’ പ്രവാചക ഓർമകളുമായി കെ.എം.സി.സി
text_fieldsകെ.എം.സി.സി മതകാര്യ സമിതി സംഘടിപ്പിച്ച പ്രവാചക പ്രകീർത്തന സദസ് ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി മതകാര്യ സമിതി നേതൃത്വത്തിൽ ‘ഞാനറിഞ്ഞ റസൂൽ അനുഭവങ്ങൾ കഥ പറയുന്നു’ എന്നപേരിൽ പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ മതകാര്യ സമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. അഷ്റഫ് ദാരിമി വിഷയാവതരണം നടത്തി. അബ്ദുൽ ഹകീം അഹ്സനി, താഹിർ വാഫി, അഷ്റഫ് ദാരിമി എന്നിവർ പ്രവാചക കീർത്തനാലാപനം നടത്തി.
സ്റ്റേറ്റ് ട്രഷറര് ഹാരിസ് വള്ളിയോത്ത്, സ്റ്റേറ്റ് ഭാരവാഹികളായ ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, ബഷീർ ബാത്ത, കെ.കെ.പി. ഉമ്മർ കുട്ടി, ജില്ല നേതാക്കളായ റസാഖ് അയ്യൂർ, അസീസ് തിക്കോടി, അജ്മൽ വേങ്ങര, ഷാജഹാൻ തിരുവനന്തപുരം, താഹ തൊടുപുഴ സലാം നന്തി എന്നിവർ സംസാരിച്ചു.
ഹബീബുള്ള മുറ്റിച്ചൂർ, അലി കണ്ണൂർ, മുഹമ്മദ് റംദാൻ, ഫൈസൽ നാദാപുരം, ഷാഫി ആലിക്കൽ, ഫാറൂഖ് തെക്കെക്കാട്, ഹസ്സൻ ബല്ല എന്നിവർ മദ്ഹ് ഗീതം ആലപിച്ചു. സാദിഖ് അലി ശിഹാബ് തങ്ങൾക്ക് ഒരുക്കിയ സ്വീകരണത്തിൽ മികച്ച പ്രചാരണം സംഘടിപ്പിച്ചതിന് ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിക്കുള്ള ഉപഹാരം ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി മുസ്തഫ കാരി കൈമാറി. സംസ്ഥാന മതകാര്യ സമിതിയുടെ ബുള്ളറ്റിൻ പ്രകാശനം ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ നിർവഹിച്ചു.
താഹിർ വാഫി ഖിറാഅത്ത് നടത്തി. മതകാര്യ സമിതി ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതവും കൺവീനർ യഹ്യഖാൻ വാവാട് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.