ശൈഖ് സബാഹിന് യു.എൻ ജനറൽ അസംബ്ലിയിൽ ആദരം
text_fieldsകുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സാബാഹിന് ആദരമായി യു.എൻ ജനറൽ അസംബ്ലിയിൽ പ്രതിനിധികൾ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചപ്പോൾ
കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സാബാഹിന് ആദരമായി െഎക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ അൽപസമയം മൗനം ആചരിച്ചു. ചൊവ്വാഴ്ച നടന്ന സെഷനിലാണ് മുൻ കുവൈത്ത് ഭരണാധികാരിയെ അനുസ്മരിച്ചത്. െഎക്യരാഷ്ട്ര സഭ മാനുഷിക സേവനത്തിെൻറ ലോകനായക പട്ടം നൽകി ആദരിച്ച നേതാവാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സാബാഹ്.
2014 സെപ്റ്റംബർ ഒമ്പതിന് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആണ് അമീറിനെ ലോകതലത്തിൽ മനുഷ്യസേവന പ്രവർത്തനങ്ങളുടെ നായകനായി തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തിയത്. രാജ്യവും മതവും ഭാഷയും വർണവും നോക്കാതെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിലുള്ള പ്രത്യേക താൽപര്യം പരിഗണിച്ചാണ് കുവൈത്ത് അമീറിന് ഈ നായക പട്ടം നൽകുന്നതെന്ന് അന്നത്തെ ചടങ്ങിൽ ബാൻ കി മൂൺ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.