കുവൈത്ത് വനിതകളുടെ നേട്ടങ്ങൾ വിലയിരുത്തി യു.എൻ പ്രതിനിധി
text_fieldsയു.എൻ പ്രതിനിധി റീം അൽ സലീമുമായി മനുഷ്യാവകാശകാര്യ സഹ വിദേശകാര്യ മന്ത്രി ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹ് ചർച്ചയിൽ
കുവൈത്ത് സിറ്റി: മനുഷ്യാവകാശകാര്യ സഹ വിദേശകാര്യ മന്ത്രി ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള യു.എൻ പ്രത്യേക റിപ്പോർട്ടറായ റീം അൽ സലീമുമായി ചർച്ച നടത്തി. വിവിധ മേഖലകളിൽ സ്ത്രീകളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള കുവൈത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ശൈഖ ജൗഹർ ചർച്ചയിൽ വ്യക്തമാക്കി.
വിവിധ മേഖലകളിൽ പ്രത്യേകിച്ച് നയതന്ത്ര രംഗം, സുരക്ഷ, പൊലീസ് മേഖലകൾ, ജുഡീഷ്യറി, പബ്ലിക് പ്രോസിക്യൂഷൻ, കായിക മേഖല, യുവജന രംഗം എന്നിവയിൽ കുവൈത്ത് സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചതായി ശൈഖ ജവഹർ അസ്സബാഹ് പറഞ്ഞു.
കുവൈത്തിന്റെ വികസന കാഴ്ചപ്പാടും മനുഷ്യാവകാശ കൗൺസിലിലെ അംഗത്വവും അടിസ്ഥാനമാക്കി യു.എന്നുമായും മനുഷ്യാവകാശ കൗൺസിൽ ഉൾപ്പെടെയുള്ള അതിന്റെ വിവിധ സ്ഥാപനങ്ങളുമായും മികച്ച സഹകരണം തുടരുകയാണെന്നും അവർ ഊന്നിപ്പറഞ്ഞു. 2023ലെ ശാസ്ത്ര സന്ദർശനത്തിനുശേഷം യു.എൻ പ്രത്യേക റിപ്പോർട്ടറായ റീം അൽ സലീമിന്റെ രണ്ടാമത്തെ കുവൈത്ത് യാത്രയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.