വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 70 ശതമാനം വരെ കിഴിവ്; ഗ്രാൻഡ് ഹൈപ്പറിൽ മെഗാ ക്ലിയറൻസ് സെയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ, ഉപഭോക്താക്കൾക്കായി ‘മെഗാ ക്ലിയറൻസ് സെയിൽ’ പ്രഖ്യാപിച്ചു. ഗാർമെന്റ്സ്, ഫുട്‌വെയർ വിഭാഗങ്ങളിലെ തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ് ഈ സെയിലിലൂടെ ലഭിക്കും. കുവൈത്തിലുടനീളമുള്ള ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളിൽ ഓഫർ ലഭ്യമാണ്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ കുടുംബത്തിലെ എല്ലാവർക്കുമുള്ള വസ്ത്രങ്ങളും പാദരക്ഷകളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം മെഗാ ക്ലിയറൻസ് സെയിൽ ഒരുക്കുന്നു.
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാൻഡ് ഹൈപ്പർ അധികൃതർ അറിയിച്ചു.
കുട്ടികളുടെ വസ്ത്രങ്ങൾ 250 ഫിൽസ് മുതൽ, പുരുഷന്മാരുടെ ടി ഷർട്ടുകൾ 750 ഫിൽസ് മുതൽ, പുരുഷന്മാരുടെ ഷർട്ടുകൾ 900 ഫിൽസ് മുതൽ, പുരുഷന്മാരുടെ പാന്റുകൾ 1,500 ഫിൽസ് മുതൽ, സ്ത്രീകളുടെ കുർത്ത, ലെഗ്ഗിൻസ്, ചുരിദാർ തുടങ്ങിയവ 900 ഫിൽസ് മുതൽ, പാദരക്ഷകൾ 1.500 ദീനാർ മുതൽ എന്നിവ സെയിലിലെ പ്രധാന ഓഫറുകളാണ്.
ദൈനംദിന ഉപയോഗത്തിനുള്ള വസ്ത്രങ്ങളും പാദരക്ഷകളും ഒരേ സ്ഥലത്ത് നിന്ന് കുറഞ്ഞ ചെലവിൽ വാങ്ങാം എന്നത് ഈ സെയിലിന്റെ പ്രത്യേകതയാണ്.
കുടുംബസമേതം എത്തി ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനും ഒന്നിലധികം ഇനങ്ങൾ ഒരുമിച്ച് വാങ്ങി കൂടുതൽ ലാഭം നേടാനും ഇതുവഴി ഉപഭോക്താക്കൾക്ക് കഴിയും. ഓഫർ സ്റ്റോക്ക് തീരുംവരെ മാത്രമായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

