അൽ അഷ്ഖറ ബീച്ചിൽ തിമിംഗലം ചത്തടിഞ്ഞു
text_fieldsഅൽ അഷ്ഖറ ബീച്ചിൽ ചത്തടിഞ്ഞ തിമിംഗലം
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറ ബീച്ചിൽ തിമിംഗലം ചത്തടിഞ്ഞു. മത്സ്യബന്ധന വലയിൽ കുടുങ്ങിയാണ് തിമിംഗലം ചത്തതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. സമുദ്രജീവികൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയിലാണ് തിമിംഗലം കുടുങ്ങിയതെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ സമുദ്ര ആവാസവ്യവസ്ഥയിൽ ചെലുത്തുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെ എടുത്തുകാണിക്കുന്നതാണ് ഈ സംഭവം. സമാനമായ ദുരന്തങ്ങൾ തടയുന്നതിനും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വലകളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമായി നശിപ്പിക്കാൻ മത്സ്യത്തൊഴിലാളികളും കടൽ യാത്രക്കാരും തയ്യാറാകണമെന്ന് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ബോധവൽക്കരണ കാമ്പയിനുകൾ നടപ്പിലാക്കുകയും തീരദേശ പരിശോധനകൾ നടത്തുകയും സമുദ്ര ആവാസ വ്യവസ്ഥകൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.