Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘അച്ഛൻ വീട്ടിൽ വരരുത്,...

‘അച്ഛൻ വീട്ടിൽ വരരുത്, ആത്മഹത്യ ചെയ്യും ഞാൻ’

text_fields
bookmark_border
son-and-father
cancel

മസ്കത്ത്: കോവിഡിനെ തുടർന്ന് പണി കുറഞ്ഞതിനൊപ്പം രോഗഭീതിയും കാരണമാണ് ഒമാനിൽ ബാത്തിന മേഖലയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടും മറുപടിയൊന്നും ലഭിക്കാതിരുന്നതിനെ തുടർന്നാണ് സന്നദ്ധ സംഘടന പ്രവർത്തകരുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ ദിവസം മസ്കത്തിൽ നിന്ന് പുറപ്പെട്ട ചാർേട്ടഡ് വിമാനത്തിൽ ഇദ്ദേഹത്തിന് സീറ്റ് നൽകാമെന്ന് സംഘടനാ പ്രവർത്തകർ ഉറപ്പുനൽകി. ഇൗ സന്തോഷവർത്തമാനം അറിയിക്കാൻ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ചങ്കുതകർക്കുന്ന ആ വർത്തമാനം 14 വയസ്സുകാരനായ മകന്‍റെ വായിൽനിന്ന് കേട്ടത്, ‘കോവിഡുള്ള അച്ഛൻ വീട്ടിലേക്ക് തിരിച്ചുവന്നാൽ ഞാൻ ആത്മഹത്യ ചെയ്യും’. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പിറന്ന, ഒാമനിച്ച് വളർത്തിയ മക​െൻറ പ്രതികരണത്തെ കുറിച്ച് മസ്കത്ത് വിമാനത്താവളത്തിൽ സംസാരിക്കുേമ്പാൾ അദ്ദേഹത്തി​െൻറ കണ്ണു നിറഞ്ഞിരുന്നു. ഒടുവിൽ തറവാട് വീട്ടിലേക്ക് പൊയ്ക്കൊള്ളാം വീട്ടിലേക്ക് വരുന്നില്ലെന്നുപറഞ്ഞ് മകനെ ആശ്വസിപ്പിച്ചശേഷമാണ് ആ അച്ഛൻ വിമാനം കയറിയത്.

പെൺമക്കൾ നാട്ടിലേക്കു വരേണ്ടതില്ല എന്നുപറഞ്ഞതിനെ തുടർന്ന് നിസ്സഹായയായി മകനോടൊപ്പം താമസസ്ഥലത്തേക്ക് മടങ്ങിയ ഉമ്മയെയും മസ്കത്ത് വിമാനത്താവളത്തിൽ കണ്ടു. ഏതാനും മാസം മുമ്പാണ് മകനോടൊപ്പം താമസിക്കാൻ ഉമ്മ ഒമാനിലെത്തിയത്. ഒമാനിലെ ജീവിതം പറ്റാത്തതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്. കോവിഡ് പടർന്നത് കണക്കിലെടുത്ത് മാതാവിനെ നാട്ടിലയക്കുന്നതാണ് നല്ലതെന്ന് മകനും തോന്നി. തുടർന്ന് സഹോദരിമാരെ വിളിച്ച് സംസാരിച്ചെങ്കിലും കോവിഡ് പകരുമെന്നും ഉമ്മയെ ഇങ്ങോട് അയക്കേെണ്ടന്നുമാണ് പറഞ്ഞത്.
ഇതേ തുടർന്ന് മകൻ വീടിനടുത്തുള്ളവരും ഒമാനിൽ കുടുങ്ങികിടക്കുന്ന മറ്റൊരു കുടുംബത്തിലെ ഉമ്മയെയും മകനെയും കണ്ടെത്തി അവർക്കുള്ള ടിക്കറ്റ് സ്പോൺസർ ചെയ്ത് മൂവരെയും ചാർേട്ടഡ് വിമാനത്തിൽ നാട്ടിലയക്കാൻ ശ്രമം നടത്തി. 

വീടില്ലാത്ത ഇവർക്ക് വാടക വീട് എടുക്കാൻ വേണ്ട പണവും നൽകി.  ഇവരുടെ വീട്ടിൽ ഉമ്മയെ ക്വാറൈൻറൻ സമയത്ത് താമസിപ്പിക്കാനായിരുന്നു പദ്ധതി. മൂന്ന് ടിക്കറ്റുകളും സ്റ്റാൻറ്ബൈ ആയിരുന്നു. എമിഗ്രേഷനിലെ പ്രശ്നം മൂലം ടിക്കറ്റ് ഉറപ്പായ ഒരാളുടെ യാത്ര മുടങ്ങി. ഇതേ തുടർന്ന് ഇൗ ഉമ്മക്ക് അവസരം നൽകാമെന്ന് പറഞ്ഞപ്പോഴാണ് ഇൗ സങ്കടകഥ പുറത്തറിയുന്നത്. തുടർന്ന് സന്നദ്ധ സംഘടനയുടെ പ്രവർത്തകർ നാട്ടിലേക്ക് വിളിച്ച് പെൺമക്കളുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് അടുത്ത ഏതെങ്കിലും വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിൽ ഇവർ തിരികെ പോയി.

കോവിഡ് വാഹികൾ, മരണ വ്യാപാരികൾ എന്നിങ്ങനെ വിശേഷണങ്ങളുമായി  പ്രവാസികൾ നാട്ടുകാരുടെ കണ്ണിൽ വെറുക്കപ്പെട്ട സമൂഹമായി മാറിയെന്നതി​െൻറ ഉദാഹരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ധാരാളമായി നാം അറിയുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലുമില്ലെങ്കിലും നാട്ടിൽ തിരിച്ചെത്തിയവരെ സ്വന്തം വീട്ടിൽ കയറ്റാതെ തടയുന്ന നാട്ടുകാരുടെയും മറ്റും വീഡിയോകളും ധാരാളമായി കണ്ടു. എന്നാൽ പ്രവാസികളോടുള്ള ഭീതിയും വെറുപ്പും സ്വന്തം വീടുകളിലുള്ള പ്രിയപ്പെട്ടവരിലേക്ക് പോലും പകർന്നുവെന്ന ഭീതിജനകമായ സത്യത്തിന് ഉദാഹരണങ്ങളാണ് ഇൗ രണ്ട് സംഭവങ്ങളും. 

രോഗബാധിതരിൽ വിദേശത്ത് നിന്നെത്തിയവർ, അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ തുടങ്ങിയ സർക്കാർ തലത്തിൽ തന്നെയുള്ള  തരംതിരിക്കലുകൾ ഇതിന് വഴിയൊരുക്കുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോർവിളിയും ഭീതിയും വെറുപ്പും പടരുന്നതിന് ആക്കം കൂട്ടുന്നു. സർക്കാർ ഇടപെട്ട് ഇത് അവസാനിപ്പിക്കാത്ത പക്ഷം പരസ്യമായ ആക്രമങ്ങളിലേക്കും കൈയേറ്റങ്ങളിലേക്കും ഇത് വഴി തെളിക്കുമെന്ന ആശങ്കയുമുണ്ട്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsson reject Father
News Summary - 14 years old son reject Father -Gulf News
Next Story