മലയാളി നഴ്സിന്‍െറ കൊല: കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിന് മോചനം
text_fieldsമസ്കത്ത്: സലാലയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് കോട്ടയം ചങ്ങനാശേരി സ്വദേശിയായ ലിന്‍സണ്‍ 119 ദിവസത്തിന് ശേഷം മോചിതനായി. ലിന്‍സന് മേല്‍ കുറ്റം ചുമത്തിയിരുന്നില്ളെന്നും അന്വേഷണത്തിന്‍െറ ഭാഗമായാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നും പൊലീസ് അറിയിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ലിന്‍സനെ വിട്ടത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ നാട്ടിലേക്കുമടങ്ങുന്നത് വൈകും.
കഴിഞ്ഞ ഏപ്രില്‍ 20നാണ് സലാല ബദര്‍ അല്‍ സമാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എറണാകുളം അങ്കമാലി കറുകുറ്റി അസീസി നഗര്‍ സ്വദേശി റോബര്‍ട്ടിന്‍െറ മകള്‍ ചിക്കുവിനെ (27) സലാലയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്. നൈറ്റ് ഡ്യൂട്ടിയായിരുന്ന ചിക്കു ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ജീവനക്കാരനായ ലിന്‍സന്‍ അന്വേഷിച്ചത്തെിയപ്പോഴാണ് ചിക്കുവിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്തെിയത്. കാതുകള്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. കൊല്ലപ്പെടുമ്പോള്‍ ചിക്കു ഗര്‍ഭിണിയുമായിരുന്നു. സംഭവം നടന്നതിന്‍െറ തൊട്ടടുത്ത ദിവസമാണ് ലിന്‍സനെയും സമീപ ഫ്ളാറ്റില്‍ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിയെയും തെളിവെടുപ്പിന് വിളിപ്പിച്ചത്. പാക്കിസ്ഥാന്‍ സ്വദേശിയെ വിട്ടയച്ചെങ്കിലും ലിന്‍സനെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.
മെയ് ഒന്നിന് ചിക്കുവിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ ലിന്‍സന്‍ ഒപ്പം പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അനുമതി നല്‍കിയില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്വദേശികളെയും വിദേശികളെയും അടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
യുവാവ് മോചിതനായതിന്‍െറ ആശ്വാസത്തില്‍ കുടുംബം
ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ ഭര്‍ത്താവ് ലിന്‍സണ്‍ തോമസിന്‍െറ മോചനം ബന്ധുക്കള്‍ക്ക് ആശ്വാസമായി. പ്രാര്‍ഥനയുടെ ഫലമാണ് മോചനമെന്നും ദൈവത്തിന് നന്ദി പറയുന്നതായും ചിക്കുവിന്‍െറ മാതാപിതാക്കള്‍ കണ്ണീരോടെ പറഞ്ഞു. ലിന്‍സന്‍െറ പിതാവ് തോമസ് ജോസഫ്, മാതാവ് ലിസമ്മ തോമസ്, സഹോദരങ്ങളായ ലിജോ തോമസ്, ലിബിന്‍ തോമസ് എന്നിവരും ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു.
തങ്ങളുടെ മകള്‍ നഷ്ടപ്പെട്ടെങ്കിലും ജീവനുതുല്യം സ്നേഹിച്ചിരുന്ന മരുമകന്‍ ലിന്‍സണ്‍ ഒമാന്‍ പൊലീസിന്‍െറ കസ്റ്റഡിയിലായതോടെ നാലുമാസത്തോളം തങ്ങള്‍ പ്രാര്‍ഥനയുമായി കഴിയുകയായിരുന്നെന്ന് ചിക്കുവിന്‍െറ പിതാവ് റോബര്‍ട്ടും മാതാവ് സാബിയും ‘മാധ്യമ’ത്തോട് പറഞ്ഞു.
ചിക്കുവിനെപ്പോലെ തങ്ങളെയും സ്നേഹിച്ചിരുന്ന ലിന്‍സന് ഒരിക്കലും അത്തരത്തിലുള്ള കൃത്യം ചെയ്യാനാകില്ളെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ, അത് തങ്ങള്‍ക്ക് ലോകത്തോട് വിളിച്ചുപറയാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. ലിന്‍സണിന് മോചിതനാകാന്‍ സാധിച്ചതില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, കൊടിക്കുന്നില്‍ സുരേഷ് എം.പി, ചിക്കു ജോലിചെയ്തിരുന്ന സലാല ബദര്‍ അല്‍സമ ആശുപത്രി മാനേജ്മെന്‍റ് തുടങ്ങിയവരോട് നന്ദി രേഖപ്പെടുത്തുന്നു. ജയില്‍ മോചിതനായ ഉടന്‍ ലിന്‍സണ്‍ വിളിച്ചിരുന്നതായും എന്നാല്‍ എന്ന് നാട്ടിലത്തൊനാകുമെന്ന് പറഞ്ഞില്ളെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
അങ്കമാലി കറുകുറ്റി അസീസിനഗര്‍ അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്‍െറ മകളായ ചിക്കുവും ചിക്കു സ്റ്റാഫ് നഴ്സായി ജോലിചെയ്തിരുന്ന സലാല ബദര്‍ അല്‍സമ ആശുപത്രിയിലെ പി.ആര്‍.ഒകൂടിയായിരുന്ന ചെങ്ങനാശേരി സ്വദേശിയായ ലിന്‍സണ്‍ തോമസും തമ്മില്‍ പ്രണയവിവാഹമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് രാത്രിയാണ് താമസിക്കുന്ന ഫ്ളാറ്റില്‍ ചിക്കു ദാരുണമായി കൊലചെയ്യപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.