അൽ അശ്ഖറ ഫെസ്റ്റിവൽ ഇന്നുമുതൽ
text_fieldsമസ്കത്ത്: അല്‍ അശ്ഖറ ഫെസ്റ്റിവൽ ഇന്നുമുതൽ തുടങ്ങും. ആഗസ്റ്റ് ഒമ്പതുവരെ നടക്കുന്ന പരിപാടിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് വേറിട്ട വിനോദങ്ങളാണ്. അജ്വ അല്‍ അശ്ഖറ ഫോറം എന്ന് പേരിട്ടിരിക്കുന്ന ഫെസ്റ്റിവലിനെ ആഘോഷപൂര്‍വം വരവേല്‍ക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചു.
പൈതൃകം, വിനോദം, വിനോദസഞ്ചാരം, സംസ്കാരം തുടങ്ങിയ മേഖലകളുകളുയി ബന്ധപ്പെട്ട വ്യത്യസ്തപരിപാടികള് അരങ്ങേറും. ജഅലാന്‍ ബനീ ബൂ അലി വിലായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും. വിവിധ സാമ്പത്തിക, സാമൂഹികലക്ഷ്യങ്ങള്‍ കൈവരിക്കൽ ലക്ഷ്യമിട്ട് വിനോദ, പ്രോത്സാഹന, സാംസ്കാരിക പരിപാടികളാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുക തുടങ്ങിയവയാണ് ഉത്സവത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗവര്‍ണറേറ്റിലെ പുരാവസ്തുസാംസ്കാരികസ്ഥലങ്ങള് സന്ദര്‍ശകര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായി ഫെസ്റ്റിവല്‍ മാറും. കഴിഞ്ഞവര്‍ഷം ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ആയിരക്കണക്കിന് സന്ദര്‍ശകരായിരുന്നു ഓരോദിനവും ഫെസ്റ്റിവല്നഗരിയിലേക്ക് ഒഴുകിയിരുന്നത്. ഇത്തവണയും കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുകയാണ് ജഅലാന്‍ ബനീ ബൂ അലി അധികൃതര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.