Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ഇന്ത്യൻ...

ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽ വാർഷിക അവധി പുനക്രമീകരിച്ചു

text_fields
bookmark_border
ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽ  വാർഷിക അവധി പുനക്രമീകരിച്ചു
cancel
മസ്​കത്ത്​: ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽ വാർഷിക അവധി പുനക്രമീകരിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും ഇൗ വർഷം ഡിസംബറിൽ ഒരു മാസത്തെ അവധിയായിരിക്കും ലഭിക്കുക. കോവിഡി​​െൻറയും തുടർന്നുള്ള ലോക്​ഡൗണി​​െൻറയും പശ്​ചാത്തലത്തിലാണ്​ നടപടിയെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ പത്രകുറിപ്പിൽ അറിയിച്ചു. അധ്യയന വർഷം പരമാവധി ഉത്​പാദനക്ഷമമാക്കുന്നതിന്​ ഒപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരമാവധി ഉപയോഗപ്പെടുന്നുവെന്ന്​ ഉറപ്പാക്കുന്നതി​​െൻറ കൂടി ഭാഗമാണ്​ തീരുമാനമെന്നും പത്രകുറിപ്പിൽ പറയുന്നു. സ്​കൂളുകളിൽ നിലവിൽ നടന്നുവരുന്ന ഒാൺലൈൻ ക്ലാസുകൾ ജൂൺ, ജൂലൈ മാസങ്ങളിലും തുടരും. ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ ഒാൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ഇതോടൊപ്പം ജൂൺ 29 മുതൽ ജൂലൈ രണ്ട്​ വരെയുള്ള ഒരാഴ്​ച സമയവും ഒാൺലൈൻ ക്ലാസുകൾക്ക്​ അവധിയായിരിക്കും. ലോക്​ഡൗൺ കാലം പരമാവധി ഉപയോഗപ്പെടുത്തുകയാണ്​ ഒാൺലൈൻ ക്ലാസുകളുടെ ലക്ഷ്യം. സിലബസിലെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക്​ അറിവ്​ പകരുന്ന രീതിയിലുള്ള മൊഡ്യൂളുകളാണ്​ ഒാൺലൈൻ ക്ലാസുകളിൽ നൽകുന്നത്​. ഇതോടൊപ്പം കുട്ടികൾക്ക്​ വിവിധ തലങ്ങളിലായുള്ള ഒാൺലൈൻ കൾചറൽ, ആർട്ട്​ മത്സരങ്ങളിൽ പ​െങ്കടുത്ത്​ തങ്ങളുടെ കഴിവ്​ തെളിയിക്കാനും അവസരമുണ്ടാകും. ഒമാനിലെ 21 ഇന്ത്യൻ സ്​കൂളുകളിലും വിവിധ ക്ലാസുകളിലായി ഒാൺലൈൻ അധ്യയനം നടന്നുവരുന്നതായും സ്​കൂൾ ഡയറക്​ടർ ബോർഡ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangccnews#Covid19
News Summary - Annual vacation rescheduled for Indian schools in Oman
Next Story