സ്വദേശികളല്ലാത്തവര്‍ക്ക് അറബി പഠിക്കൽ; പുതിയ ബാച്ചിൽ 46 വിദ്യാര്‍ഥികൾ
text_fieldsമനാഹ് വിലായത്തില്‍ പ്രവൃത്തിക്കുന്ന സുല്‍ത്താന്‍ ഖാബൂസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ വിദ്യാർഥികൾ
മസ്കത്ത്: സ്വദേശികളല്ലാത്തവര്‍ക്ക് അറബി ഭാഷ പഠിപ്പിക്കുന്നതിനുള്ള സുല്‍ത്താന്‍ ഖാബൂസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പുതിയ ബാച്ച് ചേര്‍ന്നു. ദഖിലിയയിലെ മനാഹ് വിലായത്തില്‍ പ്രവൃത്തിക്കുന്ന സ്ഥാപനത്തില്‍ 58ാമത് ബാച്ചിലെ വിദ്യാര്‍ഥികളെ അധികൃതര്‍ സ്വാഗതം ചെയ്തു.
റഷ്യ, ഫ്രാന്‍സ്, ബെലാറസ്, ജര്‍മനി, ഹംഗറി, പോളണ്ട്, സ്പെയിന്, ഇന്ത്യ, മലേഷ്യ, ജപ്പാന്, ഉത്തര കൊറിയ, ഉസ്ബകിസ്ഥാന്, കസാക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, തുര്‍ക്കി, തായ്ലാന്റ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള 46 വിദ്യാര്‍ഥികളാണ് പുതിയ ബാച്ചിലുള്ളത്.
ആദ്യ ദിവസം, വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനായി യോഗം നടത്തി. അധ്യാപകരെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെയും നിലവിലെ കോഴ്സിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തി. സുല്‍ത്താനേറ്റിന്റെ സംസ്കാരവും നാഗരികതയും വിനോദ സഞ്ചാര സാധ്യതകളും എല്ലാം ഉള്‍പ്പെടുത്തിയുള്ള കോഴ്സിന്റെ ഭാഗമായി അറബിക് കാലിഗ്രഫിയില്‍ ഉള്‍പ്പെടെ പരിശീലനം ലഭിക്കും. പുതിയ ബാച്ച് ഒക്ടോബര്‍ 22 വരെ തുടരും. 160 മണിക്കൂര്‍ പഠനങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.