ലഹരിക്കെതിരെ ബോധവത്കരണം സംഘടിപ്പിച്ചു
text_fieldsസെൻറ് ഡൈനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ
ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടി
മസ്കത്ത്: സെന്റ് മേരീസ് ഓർത്തഡോക്സ് ഗാല ഇടവകയിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ഡൈനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനക്കുശേഷം ലഹരിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽനിന്നും പൊതുസമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ മലങ്കര ഓർത്തഡോക്സ് സഭ നേതൃത്വം കൊടുക്കുന്ന ‘ഡ്രക്സിറ്റ്’ ക്യാമ്പയിനു പിന്തുണ അർപ്പിച്ചാണ് പരിപാടി നടത്തിയത്. യോഗത്തിൽ ഇടവക വികാരി ഫാദർ ബിജോയ് അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. പ്രസ്ഥാനം സെക്രട്ടറി സിനോജ് പി. വർഗീസ് സ്വാഗതവും ജോബി ജോർജ് നന്ദിയും അറിയിച്ചു.
ഒമാൻ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. രാജശ്രീ നാരായണൻകുട്ടി ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ദോഷ ഫലങ്ങളെ പറ്റി സംസാരിച്ചു. ഇടവക സെക്രട്ടറി കെ സി തോമസ്, ആക്ടിങ് ട്രസ്റ്റി ഷിനു പാപ്പച്ചൻ, പ്രസ്ഥാനം ട്രഷറർ ഷൈനു മനക്കര, കമ്മിറ്റി അംഗം സുനു ബാബു എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.