Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജയിലിൽ മരിച്ച മലപ്പുറം...

ജയിലിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മയ്യിത്ത്​ ഒമാനിൽ മറവ്​ ചെയ്​തു

text_fields
bookmark_border
oman 8768756745
cancel
camera_alt

മുനവറലി ശിഹാബ്‌ തങ്ങൾ പ്രാർഥന  നടത്തുന്നു

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ ജയിലിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം​ ഒമാനിൽ മറവുചെയ്തു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അബ്​ദുൽ റസാഖിന്‍റെ (51) മയ്യിത്താണ്​ മസ്കത്ത്​ അമീറാത്ത് ഖബർസ്ഥാനിൽ മറവ്​ ചെയ്തത്​. നാട്ടിലുള്ള ബന്ധുക്കളുടെ നിർദ്ദേശപ്രകാരം കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിലാണ്​ ഖബറടക്കിയത്​.

പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങൾ സന്ദർശിച്ചു പ്രാർഥന നിർവഹിച്ചു. അനുബന്ധ പ്രവർത്തനങ്ങൾക്ക്‌ മസ്കത്ത്‌ കെ.എം.സി.സി കേന്ദ്ര കമ്മറ്റി നേതാക്കൾ നേതൃത്വം വഹിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ നാല് മാസങ്ങൾക്ക്​ മുമ്പായിരുന്നു ഇദ്ദേഹം ജയിലിലാകുന്നത്​.

സീബിൽ ​കുട്ടികളുടെ കളിപ്പാട്ടങ്ങളു മറ്റും വിൽക്കുന്ന കട നടത്തിവരികയായിരുന്നു. കോവിഡ്​ കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ്​ അറിയാൻ കഴിയുന്നത്​. ആറുവർഷമായിരുന്നു നാട്ടിലേക്ക്​ പോയിട്ട്​. പിതാവ്​: അഹമദ്​​ കുട്ടി. മാതാവ്​: കദീസ കുട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - body of a native of Malappuram who died in jail buried in Oman
Next Story