Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാസർ​​ക്കോട്ടെ...

കാസർ​​ക്കോട്ടെ എൻഡോസൾഫാൻ വിഷയം: തീരുമാനം നടപ്പാക്കിയില്ലെങ്കിൽ വീണ്ടും ഇടപെടും-ദയാബായി

text_fields
bookmark_border
Dayabai
cancel

മസ്കത്ത്​: കാസർ​​ക്കോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുന്നു​ണ്ടോ എന്ന്​ അറിയാൻ ഫെബ്രുവരി അവസാനംവരെ കാത്തിരിക്കുമെന്ന്​ സാമൂഹിക പ്രവർത്തക ദയാബായി. മസ്കത്തിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയാരിന്നു അവർ.

ഇതിന്​ ശേഷം തീരുമാനം നടപ്പാക്കിയിട്ടില്ലെങ്കിൽ വിഷയത്തിൽ വീണ്ടും ഇടപെടും. എൻഡോസൾഫാൻ വിഷയം കൃത്യമായി മനസിലാക്കിയതിന്​ ശേഷമാണ്​ സമരം തുടങ്ങിയത്​​. കാസർക്കോട്ടെ എയിംസ്​ കോഴിക്കോട്ടേക്ക്​ മാറ്റുന്നതിന്​ പിന്നിൽ ​ ഭൂമാഫിയയാണ്​. കാസർക്കോടേക്കാൾ ആശുപത്രികൾ കൂടുതലും രോഗികൾ കുറവുള്ള പ്രദേശമാണ് കോഴിക്കോട്​. ​ എയിംസ്​ സ്​ഥാപിക്കണമെങ്കിൽ 200 ഏക്കർ വേണമെന്നാണ്​ വ്യവസ്ഥ. എന്നാൽ, ഇത്രയും സ്ഥലം കോഴിക്കോട്​ കിട്ടാൻ സാധ്യതയില്ല.

എൻഡോസർഫാനുമായി ബന്ധ​പ്പെട്ട്​ മുഖ്യമന്ത്രി ​തന്നോട്​ സംസാരിക്കാൻ തയ്യാറായിട്ടിലെന്നും അവർ പറഞ്ഞു. ജനിതക തകരാറാണ്​ ​എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ രോഗങ്ങൾക്ക്​ കാരണമെന്ന പ്രചാരണം ഗൂഡാലോചനയാണ്​. എൻഡോസൾഫാന്‍റെ ആഘാതം 150 വർഷംവരെ തുടരുമെന്നാണ്​ കർണാടകയിലുള്ള ഒരു ​ഡോക്ടറുടെ പഠനത്തിൽ പറയുന്നത്​.കാസർക്കോട്ടുകർക്ക്​ ഇ​പ്പോഴും മെഡിക്കൽ കോളജു​പോലുമില്ല എന്ന കാര്യം മറക്കരുത്. നിവിലെ കേരളത്തിലെ സാഹചര്യ പ്രതീക്ഷയില്ലാതാക്കി കൊണ്ടിരിക്കുന്നതാണ്​. കോർപറേറ്റുകൾക്ക്​ അനുസൃതമായാണ്​ കാര്യങ്ങൾ നീക്കുന്നതെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DayabaiKasargod Endosulfan Issue
News Summary - Dayabai-Kasargod Endosulfan Issue
Next Story