സംഗീത പ്രേമികളുടെ മനം കവർന്ന് ‘ഈണത്തിലോണം’
text_fields‘ഈണത്തിലോണ’ത്തിൽനിന്നുള്ള ദൃശ്യം
മസ്കത്ത്: മസ്കത്തിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ ‘ഈണം ഒമാൻ’ ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഓണപ്പാട്ട് ‘ഈണത്തിലോണം’ ശ്രദ്ധ നേടുന്നു. ഗാനരചയിതാവും കവിയുമായ ജോഫി തരകൻ രചനയും സംഗീതസംവിധായകൻ നടേശ് ശങ്കർ സംഗീതവും നിർവഹിച്ച ഗാനം ഇതിനകം നിരവധിപേരാണ് യൂടൂബിലൂടെ ആസ്വദിച്ചത്.
ഗാനത്തിന്റെ റെക്കോർഡിങും മിക്സിങും നിർവഹിച്ചിരിക്കുന്നത് ഈണം അംഗങ്ങളായ ബിജി എം. വർഗീസ്, ജിയോ ജേക്കബ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ്. ഗാനത്തിന്റെ ചിത്രീകരണം കോർഡിനേറ്റ് ചെയ്തത് ചന്തു മിറോഷും ആശയ നിർമാണവും സംവിധാനവും നിർവഹിച്ചത് മുജീബ് മജീദുമാണ്.
‘ഈണം’ മ്യൂസിക് ബാൻഡ് അംഗങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലോകത്തെവിടെയുമുള്ള മലയാളികളുടെ ഗൃഹാതുരത്വം തൊട്ടുണർത്തുന്ന ഓണക്കാലത്തിന്റെ വരവറിയിക്കുന്നത് ഓണപ്പാട്ടുകളാണ്. പ്രവാസി മനസുകളിൽ ഓണത്തിന്റെ കുളിർമ പകരുന്ന അതി മനോഹരമായ വരികളും സംഗീതവും ദൃശ്യങ്ങളും നിറഞ്ഞ ‘ഈണത്തിലോണം’ ഒമാനിലെമ്പാടുമുള്ള സംഗീതാസ്വാദർ ഏറ്റെടുത്തതായി പിന്നണി പ്രവർത്തകർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.