Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2025 11:20 PM IST Updated On
date_range 5 Jun 2025 2:35 PM ISTഒമാനിലെ പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും
text_fieldsbookmark_border
മസ്കത്ത്: ബലിപെരുന്നാളിന്റെ ഭാഗമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒമാനിലെ വിവിധ മസ്ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈദുഗാഹുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വിവിധ ഇടങ്ങളിൽ നടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും.ഈദ് ഗാഹിന് വരുന്നവർ വുളു എടുത്ത് എത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. കനത്ത ചൂടിന്റെ പശ്ചാതലത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും അതിരാവിലെയാണ് പെരുന്നാൾ നമസ്കാരങ്ങളും ഈദുഗാഹുകളും ഒരുക്കിയിരിക്കുന്നത്.
പെരുന്നാൾ നമസ്കാരം
- ബിദായ സുഖ് മസ്ജിദ്: സഈദ് അലി ദാരിമി 6.30
- ഖദറ നാസർ മസ്ജിദ്: ഷബീർ ഫൈസി 7.00
- ഇബ്ര ഹോളി ഖുർആൻ മദ്റസ ഹാൾ: ഷംസുദ്ദീൻ ബാഖവി 6.00
- മത്ര ത്വാലിബ് മസ്ജിദ്: അബ്ദുല്ല യമാനി അരിയിൽ 7.15
- സിനാവ് ആമിറലി മസ്ജിദ്: മുസ്തഫ നിസാമി 7.00
- ഫലജ് ടൗൺ: 7.15
- സീബ്: യൂസുഫ് മുസ്‌ലിയാർ 7.30
- ബൗഷർ: മോയിൻ ഫൈസി 7.30
- റൂവി മസ്കത്ത് സുന്നി സെൻറർ മദ്റസ ഹാൾ: മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ 6.00
- ഷിനാസ്: ശിഹാബ് ബദ്രി 6.00
- അൽഹെയിൽ ഷെൽ പമ്പ് മസ്ജിദ്: അലി ദാരിമി 7.30
- ഗഷ്ബ: ഹാരിസ് ദാരിമി 7.30
- ആമിറാത്ത്: മുഹമ്മദ് ബയാനി 7.00
- ബറക്ക: സുനീർ ഫൈസി 7.15
- സുഹാർ അത്താർ മസ്ജിദ് 6.45
- മബേല ഇന്ത്യൻസ്കൂളിന് സമീപം ജാമിഅ ഹയാ മസ്ജിദ്: മുഹമ്മദ് ഉവൈസ് വഹബി 6.45
- സീബ് ഉമറുബ്നു ഖത്താബ് മസ്ജിദ് (ബാങ്ക് മസ്കത്തിന് എതിർവശം) 7.30
- സൂഖ് വാദിഹതാത് വാരിസ്ബുനു കഅബ് മസ്ജിദ്: മുഹമ്മദ് ബയാനി അൽ ഹശിശാമി 7.00
- സലാലയിലെ ഓഖാഫ് മസ്ജിദുകൾ 6.34
ഈദ് ഗാഹ്
- ഗാല അൽ റൂസൈഖി ഗ്രൗണ്ട് (സുബൈർ ഓട്ടോമോടിവിന് എതിർവശം): വി.പി. ഷൗക്കത്തലി 6.05
- ആമിറാത് സഫ ഷോപ്പിങ്: സദറുദ്ധീൻ വാഴക്കാട് 6:05
- സീബ് അൽശാദി ഗ്രൗണ്ട്: നൗഷാദ് അബ്ദുല്ലാഹ് 6.05
- ബർക മറീന: അദ്നാൻ ഹുസൈൻ 6.00
- ഖദറ അൽ ഹിലാൽ സ്റ്റേഡിയം: അബ്ദുൽ അസീസ് 6.00
- സൂർ ആൽ ഹരീബ് ഗാർഡൻ, ബിലാദ് സൂർ: അബ്ദുറഹീം 6.00
- ബൂ അലി അൽ വഹ്ദ സ്റ്റേഡിയം: താജുദ്ദീൻ 6.00
- ഇബ്രി സൂഖ് ഫുട്ബാൾ സ്റ്റേഡിയം- അഫ്സൽ ഖാൻ 6.20
- റൂവി കെ.എം. ട്രേഡിങിന് സമീപം (പഴയ ഫാമിലി ഷോപ്പിംഗ് സെൻറർ കോമ്പൗണ്ട്): ഡോ. ജരീർ പാലത്ത് 6.10
- റൂവി അൽ കറാമ ഹൈപ്പർമാർകറ്റ് കോമ്പൗണ്ട്: അബ്ദുറഹിമാൻ സലഫി 6.05
- വാദി കബീർ ഇബ്ൻ കൽദുൻ സ്കൂൾ കോമ്പൗണ്ട്: ഷെമീർ ചെന്ത്രാപ്പിന്നി 6:05
- സീബ് കാലിഡോണിയൻ കോളജ് (ഗേറ്റ് 4): മൻസൂർ സ്വലാഹി 6:15
- സുവൈഖ് ഷാഹി ഫുഡ്‌സ് കോമ്പൗണ്ട്: നൗഷാദ് പെരുമ്പാവൂർ: 6:30
- റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട് : മുജാഹിദ് ബാലുശ്ശേരി 5.50
- അൽ ഹൈൽ ഈഗിൾസ് ഗ്രൗണ്ട്: അഹമദ് സൽമാൻ അൽ ഹികമി 5.50
- സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട് പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം: നൗഫൽ എടത്തനാട്ടുകര 6.35
- സുഹാർ: ദാനിഷ് മദനി 5.50
- ബർക്ക നെസ്റ്റോ പാർക്കിങ് ഗ്രൗണ്ട് (ബദർ അൽ സമാ ഹോസ്പിറ്റലിന് പിറകുവശം): ടി.കെ നിഷാദ് സലഫി 5.50
- സലാല ഫാസ് ഫാസ് അക്കദമി മൈതാനം ( നമ്പർ 5 അൽ നാസർ ക്ലബ്ബ്): കെ.അഷറഫ് മൗലവി 6.45
- സലാല സെൻ്റർ മസ്ജിദ് ഹിബ്ർ : അബ്ദുല്ല അൻവരി 7.30
- സലാല മസ്ജിദ് ബാ അലവി: മുഹമ്മദ് റാഫി സഖാഫി 7.30
- സലലാ ഇത്തിഹാദ് ക്ലബ്ബ് മൈതാനം: നൗഫൽ എടത്തനാട്ടുകര 6.35

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story