ഏകതാ സുഹാറിന്റെ ഗംഗാതരംഗം 2025 ശ്രദ്ധേയമായി
text_fieldsഏകതാ സുഹാർ ‘ഗംഗാതരംഗം’ 2025ന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
സുഹാര്‍: ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തിന്റെയും നൃത്തത്തിന്റെയും വിവിധ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന ഏകതാ സുഹാറിന്റെ രണ്ടാമത്തെ പരിപാടി ‘ഗംഗാതരംഗം’ 2025 നടന്നു. ഗംഗാ ശശിധരനും സംഘവും അവതരിപ്പിച്ച വയലിന് ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി. സുഹാറിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍, സംഗീത ആസ്വാദകര്‍, ഏകത മസ്കത്ത്, ഏകത സുഹര്‍ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
സംഗീതനിശയില്‍ പങ്കെടുത്ത 800ല്‍ അധികം വരുന്ന ആസ്വാദകര്‍ക്ക് വയലിന് സംഗീതത്തിന്റെ വിശിഷ്ടമായ അനുഭവം ആസ്വദിക്കാന്‍ ലഭിച്ച അസുലഭ അവസരം കൂടിയായി ഏകത സുഹാറിന്റെ ഗംഗാതരംഗം. ഇന്ത്യന്‍ അംബാസിഡര്‍ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി ഉദ്ഘാടനം നിര്‍വഹിച്ചു.
പരിപാടിയുടെ സദസ്സ്
മജ്ലിസ് ശൂറ അംഗം അബ്ദുല്ല അലി സുലൈമാന്‍ അല്‍ ബലൂഷി, ഇന്ത്യന്‍ സ്കൂള്‍ പ്രധാനാധ്യാപിക സഞ്ചിത വര്‍മ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല, മോഹിത് ബെഹല്‍, ഡോ. ജയ് കിഷന്, ഏകത സുഹാര്‍ രക്ഷാധികാരി സി.കെ. സുരേഷ്, നീലം ശ്രീനിവാസ്, കരുണേഷ് വര്‍മ തുടങ്ങിയവർ സംബന്ധിച്ചിരുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യന്‍, ഒമാനി കമ്യൂണിറ്റികള്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏകതാ സുഹറിന്റെ ശ്രമങ്ങളെ അബ്ദുല്ല അലി സുലൈമാന്‍ അല്‍ ബലൂഷി പ്രശംസിച്ചു. ഏകത ജനറല്‍ സെക്രട്ടറി ദിനേഷ് കുമാര്‍ സ്വാഗതവും ബിജു ബാലന് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.