നിസ്വ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന: രക്ഷിതാക്കൾ നിവേദനം സമർപ്പിച്ചു
text_fieldsനിസ്വ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മാനേജ്മെന്റിന് നിവേദനം സമർപ്പിക്കുന്നു
നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വയിലെ അന്യായമായ ഫീ വർധന പിൻവലിക്കണമെന്നും ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഒപ്പിട്ട നിവേദനം സ്കൂൾ മാനേജ്മെന്റിന് കൈമാറി. ഒരു മുന്നറിയിപ്പും കൂടാതെയുള്ള ഫീസ് വർധന രക്ഷിതാക്കളെ വിഷമത്തിലാക്കിയിരിക്കുകയാണ്. നിലവിലെ അവസ്ഥയിൽതന്നെ ഗുരുതര സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന നിസ്വ സ്കൂളിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് താങ്ങാവുന്നതിൽ അധികമാണ് ഇപ്പോഴത്തെ നടപടി.
ബർക്ക സ്കൂളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്കൂൾ ബോർഡ് നൽകേണ്ടി വന്ന നഷ്ടപരിഹാരത്തിന്റെ ഭാരം രക്ഷിതാക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഫീ വർധന എന്ന് സംശയിക്കുന്നതായി നിസ്വ സ്കൂൾ പേരെന്റ്സ് ഫോറം പ്രതിനിധികളായ സുബൈർ ഇടത്തുംകുന്നു, സുനിൽ പൊന്നാനി, അനീഷ്, പ്രശാന്ത്, കിരൺ, ഷക്കീൽ എന്നിവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.